മസ്ജിദിന്റെയും മദ്രസയുടെയും പരിസരങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ട് നൂറുൽ ഹുദാ മദ്രസ വിദ്യാർഥികൾ

കേളകം (കണ്ണൂർ): ഒരു തൈ നടാം നല്ല നാളെക്ക് വേണ്ടി എന്ന സന്ദേശമുൾകൊണ്ട് അടക്കാത്തോട് നൂറുൽ ഹുദാമദ്രസാ വിദ്യാർത്ഥികളും, അധ്യാപകരും ചേർന്ന് ഫല വൃക്ഷത്തൈകൾ നട്ടു. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റംബുട്ടാൻ, മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയവയുടെ തൈകളാണ് അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് - മദ്രസാ പരിസരങ്ങളിൽ നട്ടത്. കാർഷിക മേഖലയിൽ സമൂഹം കൂടുതൽ ഇടപെടൽ നടത്തേണ്ടതിന്റെ അനിവാര്യത മസ്ജിദ് ഇമാം സിയാസ് യമാനി മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി. കെ കുഞ്ഞുമോൻ ഉൽഘാടനം നടത്തി.

സെക്രട്ടറി എൻ.എ. താജുദ്ദീൻ, മദ്രസ പി.ടി.എ പ്രസിഡന്റ് എൽ.ഐ അസീസ്, മദ്രസ അധ്യാപകരായ ബാസിത് ഫാളിലി, കാസീൻ കുട്ടി മൗലവി, കമ്മറ്റി ഭാരവാഹികളായ റഷീദ് തേക്കാട്ടിൽ, ഇസ്മായിൽ പാടിക്കൽ, പുത്തൻപറമ്പിൽ അസീസ്, മുൻ സിക്രട്ടറി റഷീദ് കാലായിൽ തുടങ്ങിയവർ ഫലവൃക്ഷത്തൈകളുടെ നടീൽ പരിപാടികൾക്ക് നേതൃത്വം നൽകി. മദ്രസ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.

Tags:    
News Summary - Nurul Huda Madrasa students planted fruit trees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.