കല്ലിക്കണ്ടി എൻ.എ.എം കോളജിൽ ഒരുക്കിയ ഓപൺ എയർ ക്ലാസ് റൂം

എൻ.എ.എമ്മിൽ ഓപൺ എയർ ക്ലാസ് റൂം

പാ​നൂ​ർ: ഓ​പ​ൺ എ​യ​ർ ക്ലാ​സ് റൂം ​സം​വി​ധാ​ന​മൊ​രു​ക്കി ക​ല്ലി​ക്ക​ണ്ടി എ​ൻ.​എ.​എം കോ​ള​ജ്. കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഏ​റെക്കാ​ല​ത്തെ ആ​ഗ്ര​ഹ​മാ​ണ് മാ​നേ​ജ്മെ​ന്റ് സ​ഫ​ലീ​ക​രി​ച്ച​ത്.

വി​പു​ല​മാ​യ രീ​തി​യി​ലു​ള്ള പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​ത്തോ​ട് കൂ​ടി​യ​താ​ണ് തു​റ​സ്സാ​യ ക്ലാ​സ് റൂം ​സം​വി​ധാ​നം. അ​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പാ​ർ​ക്കും ക്ലാ​സ് റൂ​മും. പ്രോ​ഗ്രാം ന​ട​ത്താ​നാ​വ​ശ്യ​മാ​യ ഓ​പ​ൺ സ്റ്റേ​ജും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ട്. ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പാ​ർ​ക്കി​ൽ വാ​ട്ട​ർ ഫൗ​ണ്ട​​ൻ സം​വി​ധാ​ന​മു​ണ്ട്. ന​ട​പ്പാ​ത ടൈ​ൽ പാ​കി​യും മി​ക്ക​യി​ട​ങ്ങ​ളി​ലും പ​ച്ച​പ്പുല്ല് വി​രി​ച്ചും ഭം​ഗി​യാ​ക്കി. കോ​ള​ജ് ലൈ​ബ്ര​റി​യു​ടെ മു​ൻ​വ​ശ​ത്താ​ണ് ഇ​തൊ​രു​ക്കി​യ​ത്. അ​ധ്യാ​പ​ക​ർ​ക്ക് ക്ലാ​സെ​ടു​ക്കാ​നും സം​വി​ധാ​ന​മു​ണ്ട്. കോ​ള​ജി​ൽ ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളും ഇ​വി​ടെ ന​ട​ത്താ​നാ​കു​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

ഏ​ക​ദേ​ശം 25 ല​ക്ഷ​മാ​ണ് മാ​നേ​ജ്മെ​ന്റ് ചെ​ല​വ​ഴി​ച്ച​ത്. ഉ​ദ്ഘാ​ട​നം നാ​ളെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ നി​ർ​വ​ഹി​ക്കും. കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​കെ. ത​ങ്ക​മ​ണി മു​ഖാ​തി​ഥി​യാ​വും. പ്ര​മു​ഖ ഗാ​യ​ക​ൻ സ​ജീ​ർ കൊ​പ്പ​ത്തി​ന്റെ ഇ​ശ​ൽ നൈ​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് എം.​ഇ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എ. ഹ​മീ​ദ്, ആ​ർ. അ​ബ്ദു​ല്ല, പി.​പി. അ​ബൂ​ബ​ക്ക​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. മ​ജീ​ഷ്, സ​മീ​ർ പ​മ്പ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Open Air Classroom at NAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.