പാനൂർ: പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്ന സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി. ചാവക്കാടു നിന്നാണ് മൂന്നംഗ സംഘം പിടിയിലായത്. തൃശൂർ സ്വദേശികളായ ഇസ്മയിൽ, ഷാഹിദ്, കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കിഴക്കെ ചമ്പാട് കുറിച്ചിക്കരയിലെ ഫ്രൂട്സ് കടക്ക് സമീപത്തായി നിർത്തിയിട്ട കെ.എൽ- 58 എ ജി 7707 നമ്പർ സ്വിഫ്റ്റ് കാറാണ് ചൊവ്വാഴ്ച പുലർച്ച മോഷണം പോയത്. കുറിച്ചിക്കരയിൽ താമസിക്കുന്ന മിഥിലാജിന്റെതായിരുന്നു കാർ. പാനൂർ സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ കാറിന്റെ സഞ്ചാരപഥം കണ്ടെത്തി പിന്തുടരുകയായിരുന്നു. ഒടുവിൽ തൃശൂർ ചാവക്കാട് റോഡിൽ വെച്ച് കാറിനെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തൃശൂർ സ്വദേശികളായ ഇസ്മയിൽ, ഷാഹിദ്, കണ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. കേസിൽ ഇനിയും പ്രതികളുണ്ട്.
പരാതിക്കാരനായ മിഥിലാജിന് സുഹൃത്തുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെത്തുടർന്ന് സുഹൃത്ത് ക്വട്ടേഷൻ നൽകിയതനുസരിച്ചാണ് പ്രതികൾ തൃശൂരിൽ നിന്നെത്തി കാർ കവർന്ന് മടങ്ങിയത്. കാറിൽ ജി.പി.എസ് സംവിധാനമുള്ള കാര്യം പ്രതികൾ അറിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.