പാനൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത പൊന്ന്യം സ്വദേശിയായ വീട്ടമ്മയെ വീട്ടിൽകയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ പാനൂർ പൊലിസ് കേസെടുത്തു.
ശ്രീറാം ഫിനാൻസ് മാനേജർ, ജീവനക്കാരായ അനീഷ്, ശ്രീരാഗ് എന്നിവർ വീട്ടിൽക്കയറി റിജുൻലാലിന്റെ ഭാര്യ പന്ന്യന്നൂരിലെ റഫ്സീനയെ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭർത്താവ് മാക്കുനിയിലെ റിജുൻലാലാണ് പരാതി നൽകിയത്.
50,000 രൂപയാണ് വായ്പയെടുത്തത്. 3000 രൂപ മാസ അടവ്. ഭാര്യയുടെ അസുഖത്തെ തുടർന്ന് നാലുമാസത്തെ അടവ് മുടങ്ങിയതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.