പയ്യന്നൂർ: പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13കാരിയെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയി. കർണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടറിലാണ് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടി സ്കൂട്ടറിൽ കൊണ്ടുപോകുന്ന കാമറ ദൃശ്യം പയ്യന്നൂർ പൊലീസിന് ലഭിച്ചു.
കുട്ടിയുടെ മാതാവിന്റെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കർണാടക സ്വദേശികളായ ദമ്പതികളുടെ മകളാണ് പെൺകുട്ടി. ആറു വർഷം മുമ്പ് കുഞ്ഞിമംഗലം പുതിയപുഴക്കരയിലെത്തി വാടക വീട്ടിൽ താമസിച്ച് വരികയാണ്. ഇതിനടുത്തുവെച്ചാണ് കുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയതെന്ന് പറയുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളിൽനിന്ന് മൊഴിയെടുത്തു. സ്കൂട്ടർ കണ്ടെത്താൻ വിവിധ സ്റ്റേഷനുകളിലേക്ക് വിവരം നൽകിയതായി പൊലീസ് പറഞ്ഞു.
കർണാടക രജിസ്ട്രേഷനിലുള്ളതാണ് സ്കൂട്ടർ. നമ്പർ ഒറിജിനൽ ആണോയെന്നു വ്യക്തമല്ല. കണ്ണൂർ പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് കാസർകോട് ജില്ലയിൽ കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പ്രധാന റോഡുകളിൽ പൊലീസ് ജാഗ്രത പ്രഖ്യാപിച്ചു. രാജപുരം, ആദൂർ, ബദിയഡുക്ക, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകൾക്കാണ് ജാഗ്രതക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.