പയ്യന്നൂർ: ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 158 കാഡറ്റുകൾ കൂടി പുറത്തിറങ്ങി. കാഡറ്റുകളുടെ പ്രൗഢ ഗംഭീരമായ പാസിങ് ഔട്ട് പരേഡ് അക്കാദമി ആസ്ഥാനത്ത് നടന്നു. മിഡ്ഷിപ്മാന്മാരും നേവൽ ഓറിയന്റേഷൻ കോഴ്സിലെ കാഡറ്റുകളും കോസ്റ്റ് ഗാർഡും ഉൾപ്പെടുന്ന 158 ട്രെയിനികളാണ് വിജയകരമായി പരിശീലനം പൂർത്തിയാക്കിയത്. പരിശീലനം നേടിയവരിൽ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള എട്ടു വിദേശ കാഡറ്റുകൾ ഉൾപ്പെടുന്നു. പി.വി.എസ്.എം അഡ്മിറൽ ആർ. ഹരികുമാർ സലൂട്ട് സ്വീകരിച്ചു. ഇന്ത്യൻനാവിക അക്കാദമി ബി.ടെക് കോഴ്സിനുള്ള രാഷ്ട്രപതിയുടെ സ്വർണ മെഡൽ മിഡ്ഷിപ്മാൻ രവികാന്ത് രഞ്ജന്‍ ലഭിച്ചു.
ഐ.എൻ.എ.സി ബി.ടെക് കോഴ്സിനുള്ള സി.എൻ.എസ് വെള്ളി മെഡൽ മിഡ്ഷിപ്മാൻ സുഷേൻ പൂജാനിക്കും ഐ.എൻ.എ.സി ബി.ടെക് കോഴ്സിനുള്ള എഫ്.ഒ.സി ഇൻ സി സൗത്ത് വെങ്കല മെഡൽ മിഡ്ഷിപ്മാൻ പിയൂഷ് എൻ. തോർവിനും ലഭിച്ചു. റിവ്യൂ വിങ് ഓഫിസർ, കണ്ടക്ടിങ് ഓഫിസർ കമാൻഡന്റ് ഇന്ത്യൻ നേവൽ അക്കാദമി, മറ്റ് വിശിഷ്ട വ്യക്തികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പാസിങ് ഔട്ട് പരേഡ് കാണാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.