പയന്നൂർ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വിറ്റത് 2500 ബിരിയാണി. കച്ചവടത്തിെൻറ ലാഭം ആറളത്തെ വിനോദവിജ്ഞാന കേന്ദ്രത്തിന് കൈമാറും. വിനോദവിജ്ഞാന കേന്ദ്രത്തിെൻറ നിർമിതിക്കാവശ്യമായ ധനസമാഹരണാർഥം സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. വിദ്യാർഥികൾ തന്നെയാണ് ഉപഭോക്താക്കളെ കണ്ടെത്തി കച്ചവടം നടത്തിയത്. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ് കണ്ണൂർ ജില്ല കൺവീനർ ശ്രീധരൻ കൈതപ്രം മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻറ് മനോജ് കൈപ്രത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് സി.പി. ബീന, പ്രോഗ്രാം ഓഫിസർ എം. രമണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.