പയ്യന്നൂർ: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന നാലര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. കണ്ടങ്കാളി റെയിൽവേ ഗേറ്റിന് സമീപത്തെ റിട്ട. സർവേ സൂപ്രണ്ട് പി. തിമോത്തിയുടെ വീട്ടിലാണ് കവർച്ച നടന്നത്. തനിച്ച് താമസിച്ചു വന്നിരുന്ന തിമോത്തി കഴിഞ്ഞ 14ന് തൃശ്ശൂലിലുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. ബുധനാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോൾ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കാണുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മോഷണം പോയത് മനസ്സിലായത്. രണ്ടു മാലയും ഒരു വളയും രണ്ടു മോതിരവുമുൾപ്പെടെയുള്ള ആഭരണങ്ങളാണ് മോഷണം പോയത്. കമ്പിപ്പാര പോലുള്ള വസ്തു ഉപയോഗിച്ച് തിക്കി കട്ടിള ഭാഗം കുത്തിപ്പൊളിച്ചാണ് വാതിൽ തുറന്നതെന്ന് കരുതുന്നു. കിടപ്പുമുറിയുടെ വാതിലും തകർത്താണ് കവർച്ച. അലമാര പൂട്ടി താക്കോൽ സെൻട്രൽ ഹാളിലെ തട്ടിൽ വച്ചാണ് തിമോത്തി തൃശൂരിലേക്ക് പോയത്.
ഈ താക്കോൽ ഉപയോഗിക്കാതെ അലമാരയുടെ വാതിൽ കള്ളത്താക്കോലിട്ട് തുറന്നാണ് കവർച്ച നടത്തിയതെന്ന് സംശയിക്കുന്നു. അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.