പയ്യന്നൂർ: പട്ടാപ്പകല്‍ കടയിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതിയെ തിരിച്ചറിയുന്നതിനുള്ള രേഖാചിത്രം തയാറാക്കി പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെൺകുട്ടി പറഞ്ഞതനുസരിച്ചുള്ള ചിത്രമാണ് തയാറാക്കിയത്.
എന്നാൽ, സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. സംഭവം നടന്നത് ഗ്രാമപ്രദേശത്തായതും നിരീക്ഷണ കാമറകൾ ഇല്ലാത്തതുമാണ് അന്വേഷണത്തിന് തിരിച്ചടിയാവുന്നത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ വിളയാങ്കോട് കുളപ്പുറത്തെ വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ട് മൊഴിയെടുത്തിരുന്നു.
സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പൊലീസിന് ഉന്നതതല നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.വൈ.എസ്.പി നേരിട്ടെത്തി കുട്ടിയുടെ മൊഴിയെടുത്തത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയ രണ്ടംഗസംഘം വന്നത് വെളുത്ത മാരുതി ഓമ്‌നി വാനിലാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. സംഭവം നടന്നത് ഉച്ചയോടെയാണെങ്കിലും വൈകീട്ടാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടർന്നാണ് പൊലീസില്‍ രേഖാമൂലം പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.