പയ്യന്നൂർ: മെക്കാഡം ടാറിങ് പൂർത്തിയായ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര- മെഡിക്കൽ കോളജ് റോഡിൽ കടന്നപ്പള്ളി തുമ്പോട്ടയിൽ പാടി റോഡ് ജങ്ഷനിലാണ് വൻ കുഴി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് റോഡ് ഇടിഞ്ഞുതാണത്. ഒരാൾപൊക്കത്തിലുള്ള കുഴിക്ക് ഒരു മീറ്ററിലധികം വിസ്തൃതിയുണ്ട്. ഗർത്തം രൂപപ്പെട്ട ഉടൻ നാട്ടുകാർ കണ്ടതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. അറിയാതെ വാഹനങ്ങൾ എത്തിയിരുന്നുവെങ്കിൽ കുഴിയിലേക്ക് താഴുമായിരുന്നു. രാത്രയിലായിരുന്നുവെങ്കിലും ദുരന്ത തീവ്രത കൂടുമായിരുന്നുവെന്ന് നാട്ടുaകാർ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് റോഡിെൻറ ടാറിങ് പൂർത്തിയായത്.
സംഭവം ശ്രദ്ധയിൽപെട്ട ഉടൻ നാട്ടുകാർ റോഡിൽ അപകട മുന്നറിയിപ്പായി കൊടിനാട്ടുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. ഗർത്തം റോഡിെൻറ മറ്റ് ഭാഗങ്ങളിലുമുണ്ടാവുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. ഭൂമിക്കടിയിലെ പൈപ്പിങ് പ്രതിഭാസത്തിെൻറ രീതിയിലാണ് ഗർത്തം പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത് വീടുകളും മറ്റും ഉള്ളതിനാൽ സംഭവത്തെക്കുറിച്ച് വിദഗ്ധ പരിശോധന നടത്തണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.