പയ്യന്നൂർ: വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്പേ കൂടുതൽ സ്വർണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഭർത്താവ് മാതമംഗലം പേരൂരിലെ രഞ്ജിത്, മാതാപിതാക്കളായ ജനാർദനൻ, രാജലക്ഷ്മി എന്നിവർക്കെതിരെയാണ് ഗാർഹിക പീഡനത്തിന് കേസെടുത്തത്.
2019 മാർച്ചിലാണ് ഇവരുടെ വിവാഹം നടന്നത്. എന്നാൽ, വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്പേ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് 2019 ജൂൺ മുതൽ 2021 ജനുവരി വരെ ഭർതൃഗൃഹത്തിൽ ഭർത്താവും മാതാപിതാക്കളും ചേർന്ന് മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.