വെൽനെസ് സെന്‍ററിലെ പീഡനം: യുവതിയെ അപമാനിക്കാൻ ശ്രമം; പൊലീസ് കേസെടുത്തു

പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാനെത്തിയപ്പോൾ പീഡനത്തിനിരയായ യുവതിയെ നവ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്കും കണ്ണൂർ റൂറൽ പൊലീസ് മേധാവിക്കും പയ്യന്നൂർ ഡിവൈ.എസ്‌.പിക്കും പരാതി നൽകി 24 മണിക്കൂറുകൾക്കകം കേസെടുക്കുകയായിരുന്നു. പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ ദൃശ്യങ്ങൾ തിരിച്ചറിയും വിധത്തിൽ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തിനെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ച 12ഓടെയാണ് പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്, ഫിറ്റ്നസ് ആന്റ് ജിമ്മിൽ യുവതി തന്‍റെ പിതാവിനൊപ്പം ഫിസിയോതെറാപ്പി ചെയ്യാനെത്തിയത്. ഇവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിൽ എത്തിയ ശേഷം അമ്മയോട് സംഭവം പറയുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് ആരോഗ്യ വെൽനസ് ക്ലിനിക് ഫിറ്റ്നസ് ആൻഡ് ജിം ഉടമ ശരത് നമ്പ്യാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്പെക്ടർ ജീവൻ ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതി ഇയാളെ റിമാൻഡു ചെയ്തു. ഇതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ കുടുംബത്തെയും സ്‌ത്രീത്വത്തെയും അപമാനിക്കുന്ന രീതിയിൽ പ്രചരണം നടക്കുന്നതായി കാണിച്ച് വ്യാഴാഴ്ച യുവതി പരാതി നൽകിയത്.

ക്ലിനിക്കിൽ നിന്നും യുവതിയും പിതാവും പുറത്തിറങ്ങുന്ന സി.സി. ടി.വി ദൃശ്യങ്ങൾ പോരാളി കോൺഗ്രസ് എന്ന ഫേസ് ബുക്ക് ഐഡിയിലൂടെയും അതിനെ വിലയിരുത്തിയും മറ്റും ചില നവമാധ്യമങ്ങളും പ്രചരണം നടത്തിയതായാണ് പരാതി .

ഇ​ര​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണം -മ​ഹി​ള അ​സോ​സി​യേ​ഷ​ൻ

പ​യ്യ​ന്നൂ​ർ: വെ​ൽ​നെ​സ് സെ​ന്‍റ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ പ​യ്യ​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ര​യു​ടെ ദൃ​ശ്യം വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. സം​ഭ​വ സ്ഥ​ല​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​ര​യു​ടെ വി​വ​ര​ങ്ങ​ള്‍പോ​ലും ര​ഹ​സ്യ​മാ​ക്കി വെ​ക്ക​ണ​മെ​ന്ന ക​ര്‍ശ​ന നി​യ​മ​മു​ള്ള​പ്പോ​ഴാ​ണ് ഇ​ര​യു​ടെ ദൃ​ശ്യം​ത​ന്നെ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രി​ലൂ​ടെ പു​റ​ത്തു പോ​യ​ത്. കൂ​ടാ​തെ ഇ​ര​യെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തും വി​ധം പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക​ളും ചി​ല സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളും പ്ര​ച​ര​ണം ന​ട​ത്തു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ര​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഏ​രി​യ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​പി. ജ്യോ​തി, പി. ​ശ്യാ​മ​ള, കെ.​വി. ല​ളി​ത, വി.​കെ. നി​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Harassment at wellness center: Attempt to humiliate young woman; Police registered a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.