പയ്യന്നൂരിൽ അനധികൃത ചെങ്കൽ ക്വാറികൾ വ്യാപകം

പയ്യന്നൂർ: പയ്യന്നൂരും പരിസരങ്ങളിലും അനധികൃത ചെങ്കൽ ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നു. ലൈസൻസില്ലാതെയാണ് ഭൂരിഭാഗം ക്വാറികളും പ്രവർത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പരാതി വ്യാപകമായതോടെ സർക്കാർ നടപടികളുമായി രംഗത്തെത്തി. താലൂക്കുതല പ്രത്യേക സ്ക്വാഡ് തിങ്കളാഴ്ച നടത്തിയ തിരച്ചിലിൽ അനധികൃത ഖനനം കണ്ടെത്തി നടപടി സ്വീകരിച്ചു.

അനധികൃത ഖനനം നടക്കുന്ന സ്ഥലത്തെത്തി വാഹനങ്ങൾ പിടികൂടുകയായിരുന്നു. പയ്യന്നൂർ തഹസിൽദാറുടെ നിർദേശപ്രകാരം താലൂക്കുതല പ്രത്യേക മണൽ സ്ക്വാഡ് പെരിന്തട്ട വില്ലേജിൽനിന്നുമാണ് അനധികൃതമായി ഖനനം ചെയ്ത ചെങ്കൽ കടത്തുകയായിരുന്ന ടിപ്പറുകൾ പിടിച്ചെടുത്തത്.

പയ്യന്നൂർ താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ. രാജ െൻറ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ പി.പി. അജയകുമാർ, പെരിന്തട്ട വില്ലേജ് ഓഫിസർ പി.ആർ. കിഷോർ, സീനിയർ ക്ലർക്ക് പി. രാകേഷ്, സി.എ. രാഹുൽ സന്തോഷ് കുമാർ എന്നിവർ ഉൾപ്പെട്ട സ്ക്വാഡാണ് വാഹനങ്ങൾ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.