പയ്യന്നൂർ: കേരളത്തിന്റെ പരമ്പരാഗത ക്ഷേത്ര വസ്തുശിൽപ സൗന്ദര്യവുമായി കാപ്പാട്ട് കഴകം ക്ഷേത്രഗോപുരം ഒരുങ്ങി. ശിൽപി ഉണ്ണി കാനായിയും സഹായികളും ഒരു വർഷമെടുത്താണ് ഗോപുരം ഒരുക്കിയത്. 20 സാലപഞ്ചികമാരും 216 വ്യാളിമുഖങ്ങളും നാല് ചിത്ര തൂണുകളും പരമ്പരാഗത ക്ഷേത്ര വർക്കുകളും സമന്വയിപ്പിച്ച് കോൺക്രീറ്റിലാണ് നിർമാണം പൂർത്തിയാക്കിയത്.
ശിൽപങ്ങൾക്ക് ചുമർചിത്ര ശൈലിയിലാണ് നിറം നൽകിയത്. 42 അടി ഉയരമുള്ള ഗോപുരത്തിന് 38 അടി വീതിയാണുള്ളത്. ക്ഷേത്ര ഭരണസമിതിയുടെ നിർദേശത്തിലാണ് ക്ഷേത്രഗോപുരം നിർമിക്കുന്നത്. ഉണ്ണിയോടൊപ്പം സഹായികളായി രാജു കോറോം, രാജേഷ് എടാട്ട്, സുരേഷ് അമ്മാനപ്പാറ,ബാലൻ പാച്ചേനി,വിനേഷ് കൊയക്കീൽ, ബിജു കൊയക്കീർ, രതീഷ് വിറകൻ എന്നിവരും ഉണ്ടായിരുന്നു. ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഗോപുരം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.