മ​നോ​ജ് കു​മാ​ർ

കൈ​കോ​ർ​ക്കാം; മ​നോ​ജ്കു​മാ​റി​ന്റെ ചി​കി​ത്സ​ക്കാ​യി

പ​യ്യ​ന്നൂ​ർ: കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ടും​ബ​നാ​ഥ​നെ സ​ഹാ​യി​ക്കാ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്നു.

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ന്നു​ർ കി​ഴ​ക്കെ​കൊ​വ്വ​ലി​ൽ താ​മ​സി​ക്കു​ന്ന മ​നോ​ജ് കു​മാ​റാ​ണ്(54) ജോ​ലി​ക്കി​ട​യി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. തു​ട​ർ ചി​കി​ത്സ​ക്ക് എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ ചെ​ല​വ് വേ​ണ്ടി വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഈ ​തു​ക താ​ങ്ങാ​നാ​വി​ല്ല. ആ​യ​തി​നാ​ൽ മ​നോ​ജ് കു​മാ​റി​ന്റെ ചി​കി​ത്സ​ക്ക് അ​ന്നൂ​രി​ൽ ന​ഗ​ര​സ​ഭാം​ഗം എ. ​രു​പേ​ഷ് ചെ​യ​ർ​മാ​നും പ​റ​മ്പ​ത്ത് ര​വി ക​ൺ​വീ​ന​റും കെ. ​നാ​രാ​യ​ണ​ൻ ട്ര​ഷ​റു​മാ​യി സ​ഹാ​യ ക​മ്മി​റ്റി രു​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു വ​രുക​യാ​ണ്.

സ​ഹാ​യ​മെ​ത്തി​ക്കാ​ൻ കേ​ര​ള ബാ​ങ്ക് പ​യ്യ​ന്നൂ​ർ സാ​യ​ഹ്ന ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​താ​യി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

അ​ക്കൗ​ണ്ട് ന​മ്പ​ർ:

176312801200139,

IFSC KSBK0001763, G PAY No. 8891277392, 9539730705.

Tags:    
News Summary - Manoj Kumars treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.