പയ്യന്നൂർ: പയ്യന്നൂർ വൈദ്യുതി ഡിവിഷനു കീഴിലെ സെക്ഷൻ പരിധികളിലെ വീടുകളിലോ സ്ഥാപനങ്ങളിലോ കണ്ടെയ്ൻമെൻറ് സോണുകളില്പെട്ടതു കാരണം കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിങ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സ്വയം റീഡിങ് എടുത്ത് അതത് സെക്ഷന്‍ എൻജിനീയറുടെ വാട്സ്ആപ് നമ്പറിലേക്ക് അയക്കാം.
രണ്ടു മാസത്തിലൊരിക്കല്‍ റീഡിങ്ങിനു വരുന്ന ദിവസം കണക്കാക്കി വേണം ഉപഭോക്താക്കള്‍ മീറ്ററില്‍ കാണുന്ന റീഡിങ്ങിെൻറ ഫോട്ടോ വാട്സ്ആപ്പിലൂടെ അയക്കാന്‍. ശരാശരി റീഡിങ് കണക്കാക്കി ബില്ല് ചെയ്യുമ്പോള്‍ തുകയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സംശയം കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് പയ്യന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
പയ്യന്നൂർ ഡിവിഷന് പരിധിയിലെ അസി. എൻജിനീയര്‍മാരുടെ വാട്സ്ആപ് നമ്പറുകള്‍: പയ്യന്നൂർ - 9496011128, രാമന്തളി - 9496011132, കുഞ്ഞിമംഗലം - 9496011124, വെള്ളൂർ -9496011172, കരിവെള്ളൂർ -9496011163, പാടിയോട്ട്ചാൽ -9496011168, ചെറുപുഴ -9496018733, പഴയങ്ങാടി -9496011146, മാടായി - 9496011137 മാതമംഗലം -9496011141, തളിപ്പറമ്പ -9496011159, പരിയാരം -9496012049, ധർമശാല -9496011150, കരിമ്പം -9496011154, ആലക്കോട് - 9496011101, കാർത്തികപുരം -9496012318, ചപ്പാരപ്പടവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.