വാക്സിൻ പരീക്ഷിക്കാൻ സമ്മതം; കോവിഡ് പ്രതിരോധത്തിന് മുഹാദ് അഹമ്മദി​െൻറ സ്നേഹഗോൾ

പയ്യന്നൂർ: കാൽപന്തുകളിയിൽ ആവേശ കൊടുങ്കാറ്റുയർത്തുന്ന മുഹാദ് അഹമ്മദ് കോവിഡ് പ്രതിരോധത്തിലും ഗോളടിച്ച് കൈയടി നേടി. യു.എ.ഇയിൽ വാക്സിൻ പരീക്ഷണത്തിന് സമ്മതമറിയിച്ചാണ് രാമന്തളിയുടെ സ്വന്തം കളിക്കാരൻ വ്യത്യസ്തനായത്.

ലോകമാകെ മഹാമാരി ഉറഞ്ഞാടുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള വാക്സിനുകളും മരുന്നും കണ്ടു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരും ശാസ്ത്രജ്ഞരും. ഇവ സ്വന്തം ശരീരത്തിൽ പരീക്ഷിക്കാൻ സ്വമേധയ തീരുമാനമെടുത്ത നന്മ മനസ്സി​െൻറ ഉടമയായി നിരവധിപേർ രംഗത്തുണ്ട്​.

ഇതിലൊരാളാവുകയാണ് രാമന്തളി സ്വദേശിയും സെവൻസ് കളിക്കളത്തിലെ സുൽത്താന്മാരായ ഷൂട്ടേർസ് പടന്നയുടെ മിന്നും താരവുമായ മുഹാദ് അഹമ്മദ് (28).അബൂദബി രാമന്തളി മുസ്​ലിം യൂത്ത് സെൻറർ അഡ്വൈസറി അംഗവും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ യു.കെ. അഹമ്മദ് -സി.എ. ജമീല ദമ്പതികളുടെ മകനാണ് മുഹാദ്. മക​െൻറ ധീരമായ നടപടിയിൽ അഭിമാനിക്കുകയാണ് ഇരുവരും.

രോഗം കൊണ്ട് കഷ്​ടതയനുഭവിക്കുന്ന കോടിക്കണക്കിനാളുകളെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിൽ മകനും പങ്കാളിയാവുന്നതിലുള്ള സന്തോഷം അവർ പങ്കുവെച്ചതായി രാമന്തളിയിലെ സാമൂഹിക പ്രവർത്തകനായ കക്കുളത്ത് അബ്​ദുൽ ഖാദർ പറഞ്ഞു. അബൂദബിയിലെ സേഫ് ലൈൻ ഗ്രൂപ്പിലെ ജീവനക്കാരനാണ് മുഹാദ്.

തൃക്കരിപ്പൂർ ആയിറ്റി സ്വദേശിനി ഫർസാനയാണ് ഭാര്യ. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും വിവാഹിതരായത്. സഹോദരൻ മുഹ്സിൻ അഹ്മദ് വിദ്യാർഥിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.