പയ്യന്നൂർ: ഫിഷറീസ് സർവകലാശാലക്കുകീഴിൽ പയ്യന്നൂരിൽ ഫിഷറീസ് കോളജ് തുടങ്ങുന്നതിന് ഏഴ് അസി. പ്രഫസർമാരുടെ തസ്തിക കരാർ അടിസ്ഥാനത്തിൽ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.
എ അറിയിച്ചു. കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിനുകീഴിൽ നിലവിൽ മറ്റ് കോളജുകളില്ല. യൂനിവേഴ്‌സിറ്റിക്കുകീഴിൽ ആരംഭിക്കുന്ന ആദ്യത്തെ കോളജാണ് പയ്യന്നൂരിൽ. നേരത്തെ മലബാർ ആസ്ഥാനമാക്കി ഉത്തരമേഖല റീജനൽ സെന്റർ പയ്യന്നൂരിൽ ആരംഭിച്ചിരുന്നു.
സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി കോറോം വില്ലേജിൽ കോറോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനുസമീപം 12 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമി യൂനിവേഴ്‌സിറ്റിക്ക് കൈമാറുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്. കോളജ് പയ്യന്നൂർ കേന്ദ്രീകരിച്ച് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.