പയ്യന്നൂർ: വായനശാലകളിലെ ചില്ലലമാരകളിൽ നിന്ന് വീട്ടകങ്ങളിലെക്ക് പുസതകങ്ങൾ എത്തിച്ച് കുടുംബശ്രീ അംഗങ്ങളിൽ വായനശീലം വളർത്തുന്നതിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് ‘കിത്താബ്’ പുസ്തക വായനപദ്ധതി ആരംഭിച്ചു. മുതിയലം ദേശോദ്ധാരണ ഗ്രന്ഥാലയത്തിൽ നടന്ന നഗരസഭാതല പരിപാടി നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി. ബാലൻ ഉദ്ഘാടനം ചെയ്തു.
കെ.വി. രാഘവൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ പി.പി. ലീല പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൻ കെ.വി. പ്രീതി, എം. തമ്പായി, കെ. പത്മനാഭൻ, കെ.വി. ശോഭന എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടുകൂടി പ്രാദേശിക ഗ്രന്ഥാലയങ്ങൾ വഴിയാണ് കുടുംബശ്രീ കിത്താബ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ പരിധിയിലെ ഓരോ വാർഡിലെയും കുടുംബശ്രീ എ.ഡി.എസുകൾ അവർക്ക് കീഴിൽവരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ഗ്രന്ഥശാലകളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ച് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.