പയ്യന്നൂർ: കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിൽ ൈഡ്രവർമാർ വിമുഖത കാണിക്കുന്നതായി പരാതി ഉയരാറുണ്ട്. എന്നാൽ, പയ്യന്നൂർ നഗരസഭയിലെ വെള്ളൂരുകാർക്ക് ആ പരാതിയില്ല. പരിശോധനഫലം പോസിറ്റിവോ നെഗറ്റിവോ ആകട്ടെ, പ്രേമൻ തയാാറാണ്. ഇതുവരെയായി തെൻറ ഓട്ടോയിൽ 500ലധികം കോവിഡ് രോഗികളെ പരിശോധന കേന്ദ്രത്തിലെത്തിക്കാൻ സാധിച്ചതിെൻറ സംതൃപ്തിയിലാണ് ഈ ഓട്ടോഡ്രൈവർ.
കഴിഞ്ഞ 30 വർഷത്തെ ഓട്ടോ ജീവിതത്തിൽ കണ്ടതായിരുന്നില്ല ഒരുവർഷമായി തുടരുന്ന മഹാമാരിക്കാലത്തെ കാഴ്ചയെന്ന് ഈ മനുഷ്യസ്നേഹി പറയുന്നു.
കേട്ടുകേൾവിപോലുമില്ലാത്ത രോഗത്തിെൻറ നടുവിലൂടെ ഒരു മടിയും വിമുഖതയും കാണിക്കാതെ ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങൾക്കൊപ്പം തുടക്കംമുതൽ ഓട്ടംപോയ അനേകം ഓട്ടോക്കാരിൽ ഒരാളായിരുന്നു വെള്ളൂരിെൻറ പ്രേമേട്ടൻ.
ഒന്നാം തരംഗത്തിൽ, ലക്ഷണങ്ങളുണ്ടായിരുന്ന നിരവധി പേരെ പ്രേമൻ സ്വന്തം റിസ്ക്കിൽ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പയ്യന്നൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഓട്ടം വിളിക്കാറുണ്ട്. ഓരോ രോഗികളെയും ആശുപത്രിയിലും പരിശോധന കഴിഞ്ഞ് തിരിച്ച് വീട്ടിലുമെത്തിക്കും. ഇതിനുശേഷം വാഹനം പൂർണമായും സാനിൈറ്റസ് ചെയ്യും.
വെള്ളൂരിലെ പരേതനായ ലക്ഷ്മണെൻറയും കല്യാണിയുടെയും മകനായ പ്രേമന് ഇപ്പോഴും കോവിഡ് സെൻററിലേക്ക് വിളിവരുന്നുണ്ട്. ഒരു മടിയുമില്ലാതെ നിമിഷനേരംകൊണ്ട് അദ്ദേഹം പാഞ്ഞെത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.