പയ്യന്നൂർ: കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി. ജയരാജെൻറ ആരോഗ്യ നിലയിൽ കൂടുതൽ പുരോഗതിയുണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. ന്യൂമോണിയയുടെ തുടക്കം പരിശോധനയിൽ വ്യക്തമായതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.
രക്തത്തിലെ ഓക്സിജെൻറ അളവും രക്തസമ്മർദവും സാധാരണനിലയിൽ തുടരുന്നത് ആശ്വാസകരമാണ്. ഹൃദയസംബന്ധമായ പരിശോധന നടത്തി മരുന്നുകൾ തുടരാൻ തീരുമാനിച്ചു. നാലുതവണ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞയാൾ എന്നതിനാലും കോവിഡ് ന്യൂമോണിയയുടെ തുടക്കം പരിശാധനയിൽ വ്യക്തമായിട്ടുള്ളതിനാലും അദ്ദേഹത്തിെൻറ ചികിത്സ ഐ.സി.യുവിൽ തുടരുന്നതിന് മെഡിക്കൽ ബോർഡ് തീരുമാനിച്ചതായും ചെയർമാൻ ഡോ.കെ. അജയകുമാറും കൺവീനർ ഡോ.കെ. സുദീപും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.