പയ്യന്നൂർ: റോഡ് പ്രവൃത്തിക്ക് ലോഡുമായി വരുമ്പോൾ പാർശ്വഭിത്തി ഇടിഞ്ഞ് ടോറസ് ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞു. പരിയാരം ശ്രീസ്ഥ റോഡിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം.
പരിയാരം-ശ്രീസ്ഥ- നെരുവമ്പ്രം റോഡ് പ്രവൃത്തിക്കായി ലോഡുമായി വന്ന ടോറസ് ലോറിയാണ് മറിഞ്ഞത്. പരിയാരത്തുനിന്ന് ശ്രീസ്ഥയിലേക്ക് പോകുന്ന റോഡരികിലെ പാർശ്വഭിത്തി ഇടിഞ്ഞാണ് അപകടം. റോഡരിക് തകർന്ന് ലോറി പതിനഞ്ചടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡുപണിക്കായി ജില്ലിയുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ചന്തപ്പുരയിൽനിന്ന് പരിയാരം മെഡിക്കൽ കോളജ് വഴി ശ്രീസ്ഥ-നെരുവമ്പ്രം ഭാഗത്തേക്ക് പോകുന്ന റോഡിെൻറ നവീകരണ പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, റോഡിെൻറ പല പാർശ്വഭിത്തി ഭാഗങ്ങളും പഴക്കമുള്ളതിനാൽ ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടഭീഷണി ഉയർത്തുന്നു. റോഡ് വീതികൂട്ടി നവീകരിക്കുമ്പോൾ ഇതിെൻറ പാർശ്വഭിത്തിയുടെ ഉറപ്പ് അധികൃതർ പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.