1.ആക്ര​മി​ക​ൾ അ​ടി​ച്ചുത​ക​ർ​ത്ത കാ​ർ 2.ആക്ര​മി​ക​ൾ അ​ടി​ച്ചുത​ക​ർ​ത്ത സ്കൂ​ട്ട​ർ

റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കലിന് സ്റ്റേ: അഭിഭാഷകന്റെ വാഹനങ്ങൾ തകർത്തു

പ​യ്യ​ന്നൂ​ര്‍: കോ​റോം മു​തി​യ​ല​ത്ത് വീ​ട്ടി​ല്‍ നി​ര്‍ത്തി​യി​ട്ട കാ​റും സ്‌​കൂ​ട്ട​റും ബൈ​ക്കും അ​ടി​ച്ചു ത​ക​ര്‍ത്തു. ഹൈകോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ മു​തി​യ​ല​ത്തെ മു​ര​ളി പ​ള്ള​ത്തി​ന്റെ വാ​ഹ​ന​ങ്ങ​ള്‍ക്ക് നേ​രെ​യാ​ണ് അ​ർ​ധ​രാ​ത്രി​യോ​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 1.30ഓ​ടെ വീ​ട്ടു​കാ​ർ ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന​പ്പോ​ഴാ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ത്ത​യാ​യി ക​ണ്ട​ത്.

കാ​റും സ്കൂ​ട്ട​റും ബൈ​ക്കും ആക്ര​മി​ക​ൾ ത​ക​ർ​ത്തു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ പൊ​ലീ​സ് രാ​ത്രി​യി​ൽ ത​ന്നെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​യ്യ​ന്നൂ​ർ കാ​നാ​യി മാ​ത​മം​ഗ​ലം റോ​ഡി​ന്റെ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ജ​ന​കീ​യ ക​മ്മി​റ്റി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മു​ര​ളി പ​ള്ള​ത്തു​ൾ​പ്പ​ടെ അ​മ്പ​തോ​ളം പേ​ർ വി​വി​ധ കോ​ട​തി​ക​ളെ സ​മീ​പി​ച്ചി​രു​ന്നു. ഭൂ​മി എ​റ്റെ​ടു​ക്ക​ൽ ത​ട​ഞ്ഞുകൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ഇ​ദ്ദേ​ഹ​ത്തി​ന്റേ​തു​ൾ​പ്പെ​ടെ പ​ല​രു​ടെ​യും വീ​ട്ടു​മ​തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചി​ല​ർ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​താ​യും പ​രാ​തി​യു​ണ്ട്.

പ്ര​ദേ​ശ​ത്തെ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ലു​ൾ​പ്പെ​ടെ ഭൂ​മി​ക്ക് ന​ഷ്ടപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് തു​ട​ർ​ച്ച​യാ​യാ​ണ് മു​ര​ളി പ​ള്ള​ത്തി​ന്റെ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​ത്. കോ​ൺ​ഗ്ര​സ് അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന നേ​താ​വാ​ണ് അ​ഡ്വ. മു​ര​ളി പ​ള്ള​ത്ത്.

അ​തി​നി​ടെ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റോ​ളം പേ​ർ​ക്കെ​തി​രെ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. പി. ​ഗം​ഗാ​ധ​ര​ൻ, പി. ​ര​വീ​ന്ദ്ര​ൻ, പ്ര​സ​ന്ന​ൻ, രാ​ഹു​ൽ, ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Stay on land acquisition for road development- Lawyers vehicles vandalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.