പയ്യന്നൂർ: കോറോം സെൻട്രലിലെ കൊളങ്ങരത്ത് വളപ്പിൽ സുനീഷ(26) ഭർതൃവീട്ടിലെ കുളിമുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് വെള്ളൂർ ചേനോത്തെ വിജീഷിെൻറ മാതാവും പിതാവും പ്രതിപ്പട്ടികയിൽ. പിതാവ് കെ.പി. രവീന്ദ്രൻ (61), മാതാവ് കെ.പി. പൊന്നു(55) എന്നിവർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഒന്നാം പ്രതിയായ വിജീഷിനെ പയ്യന്നൂർ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വിജീഷിനെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ പൊന്നു രണ്ടും രവീന്ദ്രൻ മൂന്നും പ്രതികളായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സുനീഷയെ വിജീഷിെൻറ വീട്ടിലെ കുളിമുറിയുടെ വെൻറിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു പിന്നിൽ ഭർത്താവിെൻറയും ബന്ധുക്കളുടെയും പീഡനമാണെന്ന് സുനീഷയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വിജീഷിനെയും മാതാപിതാക്കളെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തത്. സുനീഷ മരിക്കുന്നതിനുമുമ്പ് ഭർത്താവിന് വിഡിയോകാൾ ചെയ്തിരുന്നു. ഇത് പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
എന്നാൽ, ഫോൺ സംഭാഷണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുകയാണ്. ഒന്നര വർഷം മുമ്പാണ് സുനീഷയുടെ വിവാഹം നടന്നത്. പ്രേമവിവാഹമായിരുന്നു. വിവാഹശേഷം വിജീഷിെൻറ വീട്ടിലാണ് സുനീഷ കഴിഞ്ഞുവരുന്നത്. മകളെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി കാണിച്ച് സുനീഷയുടെ മാതാവ് കഴിഞ്ഞ മാസം അഞ്ചിന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരെ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർത്ത് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭർതൃവീട്ടിൽ വീണ്ടും ശാരീരിക പീഡനവും മറ്റും തുടരുകയായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് സുനീഷയുടെ വീട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.