സുരേഷ് അന്നൂർ, സുരേഷ്​ കു​ത്തു​ക​ളി​ലൂ​ടെ ത​യാ​റാ​ക്കി​യ ബഷീറി​െന്‍റ ചിത്രം

സുരേഷി​െൻറ ​െകെയിലുണ്ട്, സുൽത്താ​െൻറ ​െകെയൊപ്പ്

പ​യ്യ​ന്നൂ​ർ: സു​രേ​ഷി​െൻറ ഫ​യ​ലി​ലു​ണ്ട് വി​ശ്വ​വി​ഖ്യാ​ത​മാ​യ ആ ​െ​കെ​യൊ​പ്പ്. മ​റ്റേ​ത് ഉ​പ​ഹാ​ര​ങ്ങ​ളെ​ക്കാ​ളും വ​ലി​യ നി​ധി​യാ​യി ആ ​െ​കെ​യൊ​പ്പ് പ​തി​ഞ്ഞ ക​ത്ത് സു​രേ​ഷ് അ​ന്നൂ​ർ എ​ന്ന മ​ഷി​ക്കു​ത്തി​െൻറ ക​ലാ​കാ​ര​ൻ സൂ​ക്ഷി​ക്കു​ന്നു.

28 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ തേ​ടി​യെ​ത്തി​യ ക​ത്തി​ലെ ​ൈക​യൊ​പ്പി​െൻറ​യും ചി​ത്രം ന​ന്നാ​യി, ധാ​രാ​ളം വ​ര​ക്കു​ക എ​ന്ന സ്നേ​ഹം നി​റ​ഞ്ഞ വാ​ക്കു​ക​ളു​ടെ​യും അ​മൂ​ല്യ​ത തി​രി​ച്ച​റി​ഞ്ഞ ചി​ത്ര​കാ​ര​ൻ ത​െൻറ സ​ർ​ഗ​സ​ഞ്ചാ​ര​ത്തി​ന​ത് ഊ​ർ​ജ​മാ​യ​താ​യും വി​ശ്വ​സി​ക്കു​ന്നു. കു​ഞ്ഞു​കു​ഞ്ഞു ക​ഥ​ക​ളി​ലൂ​ടെ ലോ​ക​ത്തോ​ളം വ​ള​ർ​ന്ന എ​ഴു​ത്തു​കാ​ര​ന് ആ​ദ​ര​മാ​യി കു​ഞ്ഞു​കു​ഞ്ഞു കു​ത്തു​ക​ൾ കൊ​ണ്ട് ചി​ത്ര​മെ​ഴു​തി​യ സു​രേ​ഷ് അ​ന്നൂ​ർ ബ​ഷീ​റി​നെ കു​ത്തി​ലൂ​ടെ ആ​വാ​ഹി​ച്ച​യ​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ മ​റു​പ​ടി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ൽ, അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ക​ലാ​കാ​ര​നെ തേ​ടി അ​ധി​കം വൈ​കാ​തെ ക​ഥ​ക​ളു​ടെ സു​ൽ​ത്താ​ൻ സാ​ക്ഷാ​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​െൻറ കൈ​പ്പ​ട​യി​ലു​ള്ള ആ ​ക​ത്ത് വ​ന്നു. വ​ലു​പ്പ ചെ​റു​പ്പ​ത്തി​െൻറ മ​തി​ലു​ക​ളി​ല്ലാ​ത്ത സു​ൽ​ത്താ​ൻ അ​തോ​ടെ സു​രേ​ഷി​െൻറ ഹൃ​ദ​യ​ത്തി​ൽ ഇ​ടം പി​ടി​ക്കു​ക​യും ചെ​യ്തു. ക​ഥ​ക​ൾ വാ​യി​ച്ചും ക​ഥാ​കൃ​ത്തി​നെ ആ​ഴ​ത്തി​ല​റി​ഞ്ഞും ആ​രാ​ധ​ന തോ​ന്നി​യ സു​രേ​ഷ് അ​ന്നൂ​ർ ബ​ഷീ​റി​ന് കു​ത്തു​ക​ളി​ലൂ​ടെ ത​യാ​റാ​ക്കി​യ ചി​ത്രം ത​പാ​ലി​ൽ അ​യ​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ബ​ഷീ​റി​െൻറ ഓ​ർ​മ​ദി​ന​ത്തി​ൽ വി​ശ്വ​വി​ഖ്യാ​ത​മാ​യ ക​ത്ത് ത​െൻറ നി​ധി​ശേ​ഖ​ര​ത്തി​ൽ ഉ​ള്ള​തി​െൻറ ആ​വേ​ശ​ത്തി​ലാ​ണ് സു​രേ​ഷ് അ​ന്നൂ​ർ.

ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സ്, മ​ല​യാ​ള​ത്തി​െൻറ വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര, ന​ട​ൻ മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, വി​വി​ധ സാം​സ്കാ​രി​ക നാ​യ​ക​ർ, രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ഡോ​ട്ട് ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് പേ​രെ​ടു​ത്ത ക​ലാ​കാ​ര​നാ​ണ് സു​രേ​ഷ്. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​ക​ൾ പി​രി​ഞ്ഞു പോ​കു​മ്പോ​ൾ അ​വ​രു​ടെ ഡോ​ട്ട് കാ​രി​ക്കേ​ച്ച​ർ വ​ര​ച്ചു ന​ൽ​കാ​റു​ള്ള​ത് വാ​ർ​ത്ത​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

Tags:    
News Summary - suresh still protects vaikkom muhammad basheer's signature in his collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.