ക​ണ്ടെയ്നർ ലോ​റി​യു​ടെ കാ​ബി​ൻ പാ​ല​ത്തി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ

പാത മാറിയോടിയ ലോറി പാലത്തിൽ കുടുങ്ങി

പ​യ്യ​ന്നൂ​ർ: പാ​ത മാ​റി ഓ​ടി​യ കണ്ടെയ്നർ ലോ​റി നി​ര്‍മാ​ണ​ത്തി​ലി​രു​ന്ന അ​ടി​പ്പാ​ത​ക്കു മു​ക​ളി​ല്‍ കു​ടു​ങ്ങി നി​ന്നു. ലോ​റി​യു​ടെ കാ​ബി​ൻ കു​ടു​ങ്ങി​യ​തി​നാ​ൽ വ​ഴി മാ​റി​യ​ത് വ​ൻ ദു​ര​ന്തം. ക​രി​വെ​ള്ളൂ​ര്‍ ടൗ​ണി​ല്‍നി​ന്ന് 150 മീ​റ്റ​ര്‍ വ​ട​ക്കു ഭാ​ഗ​ത്തു സ​ര്‍വി​സ് റോ​ഡി​ലൂ​ടെ നേ​രെ പോ​കേ​ണ്ട​തി​നു പ​ക​രം നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ റോ​ഡി​ലേ​ക്ക് ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

മം​ഗ​ളൂ​രു​വി​ല്‍നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കാ​റു​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്നു ലോ​റി. ക​രി​വെ​ള്ളൂ​ര്‍ ടൗ​ണി​ന​ടു​ത്ത് സ​ര്‍വി​സ് റോ​ഡി​ലൂ​ടെ നേ​രെ പോ​കേ​ണ്ട​തി​നു പ​ക​രം നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ റോ​ഡി​ലേ​ക്ക് ക​യ​റി. അ​ടി​പ്പാ​ത നി​ര്‍മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ത​റ​നി​ര​പ്പി​ല്‍ നി​ന്നും 10 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലൂ​ടെ​യാ​ണ് ഇ​വി​ടെ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​ടി​പ്പാ​ത​യു​ടെ ഒ​രു ഭാ​ഗം മ​ണ്ണി​ട്ട് ഉ​യ​ര്‍ത്തി​യി​ട്ടു​മി​ല്ല. 10 മീ​റ്റ​റോ​ളം താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് കാ​ബി​ന്‍ കു​ടു​ങ്ങി​യ​ത്. ഡ്രൈ​വ​ര്‍ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​പ്പോ​യി.

Tags:    
News Summary - The lorry got stuck on the bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.