പയ്യന്നൂർ: വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കോടതി വിധിയനുസരിച്ച് ആമീെൻറ നേതൃത്വത്തിൽ ക്വാർട്ടേഴ്സ് ഒഴിപ്പിക്കാനെത്തുമ്പോഴേക്കും താമസക്കാരൻ തൂങ്ങിമരിച്ച നിലയിൽ. പയ്യന്നൂർ അമ്പലം റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജി. ഗോപാലകൃഷ്ണ ഷേണായിയെയാണ് (57) മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
വാതിൽ തുറക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ ജനൽവഴി നോക്കിയപ്പോഴാണ് ഗോപാലകൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കോടതി ഉദ്യോഗസ്ഥരുടെ കൂടെയുണ്ടായിരുന്ന പൊലീസുകാർ വാതിൽ തകർത്ത് ഗോപാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗോപാലകൃഷ്ണനും സഹോദരിയുമാണ് വീട്ടിൽ താമസിക്കുന്നത്. മൂന്നു വർഷമായി വാടക കൊടുക്കാറില്ലെന്നു പറയുന്നു. ഇതേ തുടർന്ന് ഉടമ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു.
പയ്യന്നൂർ ടൗണിലെ പ്രമുഖ രാസവള വ്യാപാരിയായിരുന്ന പരേതനായ വി. സുബ്രഹ്മണ്യ ഷേണായിയുടെ മകനാണ് ഗോപാലകൃഷ്ണ ഷേണായി. മാതാവ്: പരേതയായ രാധ ഷേണായി. സഹോദരങ്ങൾ: വെങ്കിടേഷ ഷേണായി, വിഥില (ബംഗളൂരു), ശ്യാമള, വിദ്യ (ആലുവ). മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.