പയ്യന്നൂർ: ടൗണിൽ വീണ്ടും കവർച്ച. മലഞ്ചരക്ക് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് വാഹനത്തിലെത്തിയ സംഘം മൂന്നു ലക്ഷം രൂപയുടെ സാധനങ്ങൾ കടത്തികൊണ്ടു പോയി. കാറമേലിലെ എം. അമീറലിയുടെ ഉടമസ്ഥതയിലുള്ള ടൗണിലെ മെയിൻ റോഡിലുള്ള അൽ അമീൻ ട്രെയ്ഡേഴ്സിലാണ് ഞായറാഴ്ച രാത്രി കവർച്ച നടന്നത്.
കടയുടെ പിൻവശത്തെ ചുമർ തുരന്ന് കല്ല് ഇളക്കി മാറ്റി വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഒന്നര കിന്റൽ കുരുമുളക്, നാല് കിന്റൽ അടക്ക, ചാക്കുകളിൽ നിറച്ചു വെച്ചിരുന്ന കൊപ്ര ശേഖരം അഞ്ച് ബോക്സ് വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളാണ് വാഹനത്തിൽ കടത്തികൊണ്ടുപോയത്.
മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര പിന്നിലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിൽ കയറ്റാൻ സാധിക്കാത്ത ഒരു ബോക്സ് വെളിച്ചെണ്ണയും ഒരു ചാക്ക് അടക്കയും ഉപേക്ഷിച്ച നിലയിൽ സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. രാവിലെ കട ഉടമയായ അമീറലി കട തുറന്നപ്പോഴാണ് ചുമർ തുരന്ന നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പരിശോധിച്ചു.
കഴിഞ്ഞ മാസം 14ന് ടൗണിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ കടത്തിക്കൊണ്ടു പോയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഒരു ഡസനോളം കവർച്ചയാണ് നഗരത്തിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.