ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

പയ്യന്നൂർ: ആയുര്‍വേദ ഡോക്ടറെ സൈബര്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 9,90,000 രൂപ തട്ടിയെടുത്തതായി പരാതി. ചെറുതാഴം മണ്ടൂര്‍ മരങ്ങാട്ട് മഠത്തിലെ ഡോ. മധു മരങ്ങാട്ടിന്റെ ഭാര്യയും തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജിലെ പ്രഫസറുമായ ഡോ. അഞ്ജലി ശിവറാമിന്റെ (46) പണമാണ് നഷ്ടപ്പെട്ടത്. നവി മുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെയാണ് കേസ്.

ഈ മാസം രണ്ടു മുതല്‍ നാലു വരെയുള്ള തീയതികളിലാണ് മുംബൈ പൊലീസാണെന്ന് ആള്‍മാറാട്ടം നടത്തി തെറ്റിദ്ധരിപ്പിച്ച് ഡോ. അഞ്ജലിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിലാത്തറ ബ്രാഞ്ചിലെ അക്കൗണ്ടില്‍നിന്ന്​ ഒ.ടി.പി കൈക്കലാക്കി പണം തട്ടിയെടുത്തത്.

ഡോ. അഞ്ജലിയുടെ പേരില്‍ സൈബര്‍കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ്‌ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയതെന്നാണ് പരാതി. മറുപടി പറയാൻ പോലും അനുവദിക്കാതെ ഫോണിൽ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. നമ്പർ ഹാക്ക് ചെയ്തതായും പറയുന്നു.

Tags:    
News Summary - Threats by impersonation- 9.9 lakh from the female doctor extorted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.