പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ ബസ് സർവിസ് ഇല്ലാത്ത ഗ്രാമീണ മേഖലകളെ ടൗണുമായി ബന്ധപ്പെടുത്തുന്നതിനും ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതിനും കല്യാശ്ശേരി മണ്ഡലം ജനകീയ സദസ്സിൽ തീരുമാനിച്ചു. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ അധ്യക്ഷതവഹിച്ചു. വിവിധ വ്യക്തികളിൽ നിന്നും പ്രതിനിധികളിൽ നിന്നും ബസ് റൂട്ട് സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളുമുണ്ടായി.
28 ഗ്രാമീണ റൂട്ടുകളിൽ സർവിസ് നടത്താൻ തയാറാണെന്ന് ബസുടമകളുടെ പ്രതിനിധികൾ അറിയിച്ചു. നിലവിലുള്ള റൂട്ടുകളെ ബാധിക്കാത്ത നിലയിൽ പുതിയ റൂട്ടുകളുടെ നിർദേശങ്ങൾ പരിശോധിച്ച് സർക്കാർ അംഗീകാരത്തോടെ സർവിസ് ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. കെ. വിനോദ് കുമാർ (ജോയന്റ് ആർ.ടി.ഒ കണ്ണൂർ ) സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഗോവിന്ദൻ, സഹീദ് കായിക്കാരൻ, ടി. സുലജ, കെ. രതി, ടി. നിഷ, ഫാരീഷ ടീച്ചർ, ജില്ല പഞ്ചായത്ത് മെംബർ സി.പി. ഷിജു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് ഡി. വിമല, കുഞ്ഞിമങ്ങലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശരീന്ദ്രൻ, പഞ്ചായത്തംഗം ടി.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ടി.സി. രഞ്ചിത്ത് മോൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.