പോക്‌സോ കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ പിടിയില്‍

പഴയങ്ങാടി: പോക്‌സോ കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ പൊലീസ് പിടിയില്‍. തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന കോഴിക്കോട് പുതിയങ്ങാടി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളി പി.പി. റഷീദിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്. പഴയങ്ങാടി പുതിയങ്ങാടിയില്‍ മൂന്നു വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ മൂന്നു പോക്‌സോ കേസുകള്‍ നിലവിലുള്ളത്.

ഏര്‍വാടിയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വേഷപ്രച്ഛന്നരായെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ച പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിർദേശത്തില്‍ പഴയങ്ങാടി സി.ഐ രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ മനോജ്, നികേഷ്, സയീദ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിജോ എന്നിവരടങ്ങിയ സംഘമാണ് ഏര്‍വാടി മത്സ്യബന്ധന തുറമുഖത്തിനടുത്തുനിന്ന് ഇയാളെ വലയിലാക്കിയത്. മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ മൂന്നുദിവസത്തോളം നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - pocso case arrest Pazhayangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.