എരിപുരത്ത് ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി കെട്ടിടം തകർന്ന നിലയിൽ

ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി കെട്ടിടം തകർന്നു

പഴയങ്ങാടി: പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറി എരിപുരത്ത് കടയിലേക്ക് ഇടിച്ചുകയറി കടയുടെ പ്രധാന ഭാഗം പൂർണമായി തകർന്നു. അപകടത്തിൽ ലോറി ഡ്രൈവർ മധുര മീനാക്ഷിപുരം സ്വദേശി ഈശ്വറിന് (46) ഗുരുതര പരിക്കേറ്റു. ഇയാളെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇന്ധന ടാങ്കർ ലോറിയാണ് കഴിഞ്ഞദിവസം രാത്രി അപകടം വിതച്ചത്.

പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ എരിപുരത്ത് പൊലീസ് സ്റ്റേഷൻ കവലയിലാണ് അപകടം. നിയന്ത്രണം വിട്ട ലോറി എം.വി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് കടയിൽ ആളില്ലാത്തതിനാലും പാചകവാതകം ചോരാത്തതിനാലും വൻ ദുരന്തം ഒഴിവായി. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷസേനയും പഴയങ്ങാടി പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. ആറുമാസംമുമ്പ് ഇതേ സ്ഥലത്ത് ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചിരുന്നു. അശാസ്ത്രീയമായ റോഡ് നിർമാണവും ട്രാഫിക് സർക്കിൾ സംവിധാനവുമാണ് വൻ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    
News Summary - tanker lorry crashed into the shop building collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.