പെരിങ്ങത്തൂർ: മൊബൈൽ ഫോണിെൻറയും സമൂഹ മാധ്യമങ്ങളുടെയും തെറ്റായ ഉപയോഗത്തിനെതിരെ ബോധവത്കരണ സന്ദേശവുമായി അണിയാരത്തെ മുഹമ്മദ് ഷാമിലിെൻറ ഓൾ കേരള സൈക്കിൾ യാത്ര സൗത്ത് അണിയാരത്ത് തുടങ്ങി.
കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് ഷാമിൽ സൈക്കിളിൽ ഒറ്റക്ക് യാത്ര തുടങ്ങിയത്. തിരുവനന്തപുരം വരെയും തിരികെ നാട്ടിലേക്കുമായി ഒരുമാസമാണ് കണക്കുകൂട്ടുന്നത്.
യാത്ര സുഗമമാക്കാൻ കേരളത്തിലെ വിവിധ സൈക്കിൾ ക്ലബുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കടന്നുപോവുന്ന 14 ജില്ലകളിലും കണ്ടെത്തുന്ന ആൾക്കൂട്ടങ്ങളിൽ ഹ്രസ്വ ചർച്ചകളിലൂടെ ബോധവത്കരണ സന്ദേശം കൈമാറലാണ് ലക്ഷ്യം. സൗത്ത് അണിയാരത്തെ കണിയാങ്കണ്ടി മുഹമ്മദ് ഷാമിലിന് സൈക്കിൾ യാത്രക്കാവശ്യമായ മുഴുവൻ സൗകര്യവും ഒരുക്കിനൽകിയത് ഉസ്മാസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ്.
അണിയാരം ലീഗ് ഓഫിസ് പരിസരത്ത് പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
പാനൂർ നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. ഹനീഫ, കൗൺസിലർ അൻസാർ, എം.പി.കെ. അയൂബ്, കുറുവാളി മമ്മു ഹാജി, കെ.പി. കാദു സിയോൺ, വി.പി. അഷ്റഫ്, വി.പി. റാസിഖ്, ഡോ. മൻസൂർ, സുഹൈൽ റഹ്മാനി, സുരേഷ് മാസ്റ്റർ, നൗഷാദ് അണിയാരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.