പെരിങ്ങോം: കാങ്കോൽ ആലക്കാട് ആർ.എസ്.എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സ്ഫോടനം. ബോംബ് നിർമാണത്തിനിടയിലാണ് സ്ഫോടനമെന്നാണ് സൂചന. സംഭവത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഞായറാഴ്ച ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പെരിങ്ങോം പൊലീസ് അറിയിച്ചു.
തെളിവുകളൊക്കെ നശിപ്പിച്ചതായാണ് വിവരം. പരിക്കേറ്റ നേതാവിനെ സംഭവസ്ഥലത്തുനിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് ചികിത്സക്കായി മാറ്റിയതായും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം പെരിങ്ങോം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നേതാവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നതെന്നും പരിക്കേറ്റതിനെ തുടർന്ന് പുറമെനിന്ന് എത്തിയ വാഹനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സി.പി.എം പറഞ്ഞു.
നാടിന്റെ സമാധാനം തകർക്കാനും അക്രമം നടത്താനും ആർ.എസ്.എസ് കോപ്പുകൂട്ടുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.