പെരിങ്ങത്തൂർ: എല്ലാ പ്രസ്ഥാനങ്ങൾക്കും അവരുടെ ആദർശം പറയാനും പ്രവർത്തിക്കാനും ഇടമുള്ള കേരളത്തിൽ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഘടന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടാണ് സി.പി.എം നടത്തുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നടത്തിയ മൻസൂർ അനുസ്മരണവും യൂത്ത് ലീഗ് യുവജാഗ്രത റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓർമയിൽ എന്നും കേരളത്തിലെ യുവ മനസ്സുകളിൽ അമരനായി മൻസൂർ എന്നും നിലനിൽക്കുമെന്ന് തങ്ങൾ കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി. ഫൈസൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും മുഖ്യപ്രഭാഷണം നടത്തി. സി.കെ. മുഹമ്മദലി, മിസ്ഹബ് കീഴരിയൂർ, നസീർ നെല്ലൂർ, റിജിൽ മാക്കുറ്റി, പൊട്ടങ്കണ്ടി അബ്ദുല്ല, വി. നാസർ, പി.സി. നസീർ, പി.കെ. ഷാഹുൽ ഹമീദ്, സി.കെ. നജാഫ്, മഹമൂദ് കാട്ടൂർ, എൻ.എ. കരീം, പി.പി.എ. സലാം, ഇ.എ. നാസർ, ടി.കെ. ഹനീഫ്, ടി. മഹറൂഫ്, ഡോ. എൻ.എ. റഫീഖ്, എം.പി.കെ. അയ്യൂബ്, നൗഷാദ് അണിയാരം, യൂനസ് പട്ടാടം, നൗഫൽ പനോൾ, റാഫി കണ്ടോത്ത്, അസീസ് കുന്നോത്ത്, സറീഷ് കിണവക്കൽ, സുബൈർ തെക്കയിൽ, അർഷത്ത് മൂലക്കാൽ, വി. റഫീഖ്, നിസാർ കിടഞ്ഞി, പി. മൂസ, വി.പി. അഷ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.