പെരിങ്ങത്തൂർ: ഒലിപ്പിൽ കരിയാട് ഗവ. യു.പി സ്കൂളിന് ജനകീയ സമിതി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച കെ. മുരളീധരൻ എം.പി നിർവഹിക്കും. പുളിയനമ്പ്രം ഒലിപ്പിൽ പ്രദേശത്തെ പൗര പ്രമുഖനും ചൂരൽ വ്യാപാരിയുമായിരുന്ന കുന്നോത്ത് നെല്ലിക്ക അമ്മദ് ഒലിപ്പിൽ പള്ളിക്ക് വേണ്ടി വഖഫ് ചെയ്ത സ്ഥലത്താണ് 1932 ൽ സ്കൂൾ സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ ഓത്ത് പള്ളിയായി സ്ഥാപിച്ച സ്ക്കൂൾ പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
സ്വകാര്യ ഭൂമിയിലുള്ള കെട്ടിടമായതിനാൽ കെട്ടിടം പണിയുന്നതിന് സർക്കാറിൽ നിന്ന് ഫണ്ട് അനുവദിച്ചിരുന്നില്ല. നാടിന്റെ അക്ഷരപ്പുര സംരക്ഷിക്കുന്നതിനായി ജനകീയ നിർമാണ കമ്മിറ്റി രൂപവത്കരിച്ചാണ് 85 ലക്ഷം രൂപ ചെലവിൽ ഇരുനില കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചതെന്ന് സ്കൂൾ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ചൊവ്വാഴ്ച പൂർവ അധ്യാപക വിദ്യാർഥി സംഗമം കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എം. മഹറൂഫ് ഹാജി, കെ.ടി.കെ. റിയാസ്, പി.കെ. മൂസ്സ ഹാജി, പി. സുലൈമാൻ, കൊയപ്പള്ളി മുഹമ്മദ്, കെ. സുധീർ കുമാർ, പി.കെ. നൗഷാദ്, റഫീഖ് ഫനാർ, നാസർ പുളിയച്ചേരി,സുഹൈൽ മേക്കുന്ന്, സഹദ് ചെള്ളത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.