പെരിങ്ങത്തൂർ: ടവർ നിർമിക്കാൻ സ്ഥലം നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ പേരിൽ വീട്ടുമതിൽ തകർത്തു. പെരിങ്ങളം കാരപ്പൊയിൽ മണികണ്ഠൻ കോവിലിനു സമീപം കൊയാളപ്പിൽ ഗംഗാധരന്റെ വീട്ടുമതിലാണ് ചൊവ്വാഴ്ച രാത്രി തകർക്കപ്പെട്ടത്. ഗംഗാധരൻ എയർടെൽ ടവർ നിർമിക്കാൻ സ്ഥലം നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് പത്തോളം വരുന്ന അക്രമിസംഘം മതിൽ തകർത്തത്.
ടവർ നിർമിക്കാൻ സ്ഥലം നൽകിയതിൽ പ്രതിഷേധിച്ച് ഒരു സംഘം അക്രമികൾ ഗംഗാധരനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗംഗാധരനെയും ഭാര്യയെയും മകളെയും അസഭ്യം പറയുകയും വീട്ടിൽ കിടന്നുറങ്ങാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി 11.30 ഓടെ കാരപ്പൊയിലെ പത്തോളം പേരടങ്ങുന്ന അക്രമിസംഘം വീട്ടിലെത്തുകയും ഗംഗാധരനെയും കുടുംബത്തെയും അസഭ്യം പറയുകയും മതിൽ തകർക്കുകയുമാണുണ്ടായത്. മൂന്നുവരി കല്ലുകൾ പാടെ തകർത്തിട്ടുണ്ട്. എയർടെൽ താൽക്കാലികമായി എടുത്ത വൈദ്യുതി കണക്ഷന്റെ മെയിൻ സ്വിച്ച്, വയറുകൾ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ഗംഗാധരൻ ചൊക്ലി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.