എടക്കാട്: റോഡരികിലൂടെ നടന്നുപോകവേ സ്ത്രീയുടെ സ്വർണമാല സ്കൂട്ടറിലെത്തി പൊട്ടിച്ച സംഭവം ആസൂത്രിതമായ കവർച്ചയെന്ന് പൊലീസ്. സംഭവത്തിൽ പൊലീസ് പിടിയിലായ തയ്യിൽ പുതിയ പുരയിൽ ഷിജിൽ (24), ന്യൂ മാഹി സ്വദേശി രാജേഷ് (30) എന്നിവരെ റിമാൻഡ് ചെയ്തു.
വളപട്ടണം സ്വദേശിനി സരസ്വതിയുടെ രണ്ടുപവൻ തൂക്കംവരുന്ന സ്വർണമാലയാണ് നടാൽ റെയിൽവേ ഗേറ്റിനടുത്തുവെച്ച് കഴിഞ്ഞ ദിവസം സ്കൂട്ടറിലെത്തിയവർ തട്ടിയെടുത്തത്.
പ്രതികള്‍ മാലപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവേ സരസ്വതി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനത്തില്‍ പിന്തുടര്ന്ന് കണ്ണൂർ സിറ്റി സ്റ്റേഷന് പരിധിയിലെ തയ്യിലില്വെച്ച് പിടികൂടി പൊലീസില്‍ ഏൽപിക്കുകയായിരുന്നു.
പ്രതികളില്‍ നിന്നും സ്വര്‍ണമാല കണ്ടെടുത്തിരുന്നു.
പ്രതികളിൽനിന്ന് മുളകുപൊടി അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്.
വ്യക്തമായി ആസൂത്രണം ചെയ്തശേഷമാണ് കവർച്ചക്കിറങ്ങിയതെന്ന് കരുതുന്നു. പിടിവലിക്കിടെ റോഡിൽവീണ സരസ്വതി ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.