ചെറുവത്തൂർ: ഒരു വർഷം മുമ്പ് പുതുക്കിപ്പണിത ചന്തേര റെയിൽവേ പ്ലാറ്റ് ഫോം തകർന്നു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലാണ് പ്ലാറ്റ് ഫോം തകർന്നത്.
ട്രെയിൻ കാത്തു നിൽക്കുന്നതിനായി ഒരു വർഷം മുമ്പാണ് ഒരു കോടി ചെലവഴിച്ച് ഇവിടെ നവീകരിച്ചത്. പ്ലാറ്റ് ഫോമിനായി ഇട്ട മണ്ണ് ഇളകി ഒലിച്ച് പോയ നിലയിലാണ്. കോടികൾ ചെലവഴിച്ച് നിർമിച്ച ചന്തേര സബ് വേ ഉദ്ഘാടനത്തിന് മുന്നെ തന്നെ വെള്ളം കയറി ഉപയോഗശൂന്യമായി. ഇതിനടുത്തുള്ള പ്ലാറ്റ് ഫോമാണ് തകർന്നത്. നിർമാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.