കണ്ണൂർ: അഞ്ചരക്കണ്ടി ടൗണിലെ എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി എക്കാല്‍ സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ ഷിജിൽ ( 31), പ്രണവ് (22), അശ്വന്ത് (21), കുഴിമ്പാലോട് സ്വദേശി കെ.വി. പ്രജിന് (25) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് എസ്.ഡി.പി.ഐ ഓഫിസിന് നേരേ ആക്രമണമുണ്ടായത്.
പൂട്ടുപൊളിച്ച് അകത്ത് കയറിയ അക്രമികള്‍ ഫര്‍ണിച്ചറുകളും കസേരകളും തല്ലിത്തകര്‍ക്കുകയും ഫ്ലക്സ് ബോര്‍ഡുകളും മറ്റും കീറി നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അഞ്ചരക്കണ്ടി ഓട്ടോസ്റ്റാന്‍ഡിന് സമീപത്തെ കൊടിമരം പിഴുതെറിയുകയും ചെയ്തു. ടൗണിലെ കോൺഗ്രസ് സ്ഥാപിച്ച ഫ്ലക്സും എസ്.കെ.എസ്.എസ്.എഫ് കൊടിയും ഇവർ നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.