മട്ടന്നൂര്‍: കാത്തിരിപ്പിന് വിരാമമിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലേക്ക് സര്‍വിസ് തുടങ്ങി. എയര്‍ ഇന്ത്യ എക്സ്പ്രസാണ് കണ്ണൂര്‍ -ജിദ്ദ സെക്ടറില്‍ ഞായറാഴ്ചകളില്‍ സര്‍വിസ് നടത്തുന്നത്.
ഞായറാഴ്ച രാവിലെ 10നാണ് 172 യാത്രക്കാരുമായി ആദ്യവിമാനം പുറപ്പെട്ടത്. യാത്രക്കാരില്‍ 120ഓളം പേര് ഉംറ തീര്‍ഥാടകരായിരുന്നു. വിമാനത്താവളത്തില്‍ ഇവര്‍ക്കായി പ്രാര്‍ഥനമുറി ഉൾപ്പെടെ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഞായറാഴ്ച ഉച്ചക്ക് 2.10ഓടെയാണ് ജിദ്ദയില്‍നിന്ന് തിരികെയുള്ള വിമാനം കണ്ണൂരിലെത്തിയത്. ജലാഭിവാദ്യം നല്‍കിയാണ് വിമാനത്തെ കണ്ണൂരില്‍ കിയാല്‍ അധികൃതര്‍ വരവേറ്റത്.
മുമ്പ് രണ്ടുതവണ ജിദ്ദ സര്‍വിസിന് ടിക്കറ്റ് ബുക്കിങ് തുടങ്ങിയെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരില്‍നിന്ന് ജിദ്ദ സര്‍വിസിന് ലഭിച്ചത്. ഒരു മാസത്തേക്കുള്ള ടിക്കറ്റുകൾ ബുക്കിങ്ങായി. യാത്രക്കാര്‍ കൂടുതലുണ്ടെങ്കില്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം വേണമെന്ന ആവശ്യത്തിനും ജിദ്ദ സര്‍വിസ് സഹായകമാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട്ര സര്‍വിസ് നടത്തുന്ന 11ാമത്തെ സ്ഥലമാണ് ജിദ്ദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.