മലിനജല പ്ലാൻറ്​ വാൾവ് തുറന്ന സംഭവം; യൂത്ത് ലീഗ് നേതാവി​െൻറ നിർദേശപ്രകാരമെന്ന്​

തളിപ്പറമ്പ്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈറിനെതിരെ ഗുരുതര ആരോപണവുമായി തളിപ്പറമ്പ് മാർക്കറ്റിലെ മലിനജല ട്രീറ്റ്മെൻറ് പ്ലാൻറ് വാൾവ് തുറന്നുവിട്ട കേസിലെ പ്രതി രംഗത്ത്. സുബൈർ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ പ്ലാൻറി​െൻറ വാൾവ് തുറന്നുവിട്ടതെന്ന് സജീദ് കായപുരയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതി​െൻറ ഡിജിറ്റൽ തെളിവുകൾ സഹിതം താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ പൊലീസിന് നൽകിയ മൊഴിയല്ല മാധ്യമങ്ങളിൽ വന്നത്.

പി.കെ. സുബൈറി​െൻറ അടുത്ത സുഹൃത്താണ്​. പെരുന്നാളി​െൻറ രണ്ട് ദിവസം മുമ്പ് സുബൈർതന്നെ മൊബൈൽ ഫോണിൽ വിളിച്ച് സയ്യിദ് നഗറിലേക്ക് വരാൻ പറഞ്ഞു. സീതി സാഹിബ് സ്കൂളി​െൻറ കണക്കുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമാറ്റാൻ സഹായിക്കണമെന്നും താൻ വലിയ പ്രതിസന്ധിയിലാണെന്നും ആവശ്യപ്പെട്ടു. പകരം ത​െൻറ കടബാധ്യതകൾ തീർത്ത് ജോലി തരപ്പെടുത്തിത്തരുമെന്നും പറഞ്ഞു. അതിന് ശേഷമാണ് കൃത്യം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും സജീദ് വാർത്തസമ്മേളത്തിൽ പറഞ്ഞു. കുറ്റം ത​െൻറ മാത്രം തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിച്ചത്. ഈ വിഷയത്തിൽ കോടതിയെ സമീപിക്കും. സുബൈറിനെതിരായ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും സജീദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആരോപണം കേസ് കൊടുത്തതി​െൻറ പകയെന്ന്

തളിപ്പറമ്പ്​: വാൾവ് തുറന്നുവിട്ടത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് തളിപ്പറമ്പ്​ മുനിസിപ്പൽ കമ്മിറ്റി പൊലീസിൽ പരാതി നൽകിയതിന്‍റെ പകപോക്കാനാണ് തന്‍റെ പേര് വലിച്ചിഴക്കുന്നതെന്ന് പി.കെ. സുബൈർ വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Sewage plant valve opening incident; As per the instructions of the Youth League leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.