മട്ടന്നൂര്‍: കൊതേരിയില്‍ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എളമ്പാറയിലെ കൊതേരി എ.കെ മോട്ടോഴ്സ് ടി.വി.എസ് ജീവനക്കാരന് ഇടിയില്‍ വീട്ടില്‍ എന്‍.സി. അനുരാഗാണ് (24) മരിച്ചത്.
മട്ടന്നൂര്‍ ഭാഗത്ത് നിന്നും ചാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. തുടർന്ന് കണ്ണൂര്‍ ഭാഗത്ത് നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന അഗ്നിരക്ഷാ സേനയുടെ വാഹനം ഇടിച്ചു. ടയറിന്റെ ഭാഗത്ത് കുടുങ്ങിയ അനുരാഗിനെ കുറച്ചുദൂരം വാഹനം വലിച്ചുകൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ ബഹളം കേട്ടതിനെത്തുടര്‍ന്നാണ് വാഹനം നിര്‍ത്തിയത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപെട്ട വാഹനങ്ങള്‍ നീക്കി. പരേതനായ വിജയന്- തെരൂര്‍ ഗോകുലം പെട്രോള്‍ പമ്പ് ജീവനക്കാരി എന്‍.സി. പ്രീത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: യദുകൃഷ്ണന്, കൃഷ്ണേന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.