ശ്രീകണ്ഠപുരം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയോട് ചേർന്ന ഏഴരക്കുണ്ട് വെള്ളച്ചാട്ടം പ്രദേശം ഇനി ഹരിത കേന്ദ്രം. നിത്യേന ജില്ലയിലും പുറത്തുമുള്ള ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ഏഴരക്കുണ്ടിൽ വെള്ളച്ചാട്ടത്തിന് അത്യപൂർവ സൗന്ദര്യമാണുള്ളത്. അപകട മേഖലയാണെങ്കിലും ദൃശ്യവിരുന്നിൽ മുന്നിലായതിനാൽ സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്ക് വർധിക്കുകയായിരുന്നു.
പ്രദേശം നല്ല രീതിയിൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഹരിത വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്. സജീവ് ജോസഫ് എം.എൽ.എ ഹരിത പ്രഖ്യാപനം നടത്തി. കേന്ദ്രത്തിനുള്ള ഹരിത സർട്ടിഫിക്കറ്റ് വിതരണവും എം.എൽ.എ നിർവഹിച്ചു. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.
ഏരുവേശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, റവ. ഫാ. പോൾ വള്ളോപ്പള്ളി, ഫാ. ജോസഫ് ആനചാരിൽ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ബിജോയ് മാത്യു, പി.പി. സുകുമാരൻ, അജീഷ്, ജോയ് ജോൺ, വി.കെ. വാസുദേവൻ നായർ, ബെന്നി, സെബാസ്റ്റ്യൻ മാത്യു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോർജ് സ്വാഗതവും ആഗ്നസ് എബി നന്ദിയും പറഞ്ഞു. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള റോഡ് വികസനം, ട്രക്കിങ് പാത്ത് നവീകരണo തുടങ്ങിയവ നടപ്പിലാക്കുന്നതിനാവശ്യമായ ഫണ്ടും ചടങ്ങിൽ എം.എൽ.എ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.