ദി​ലീ​ജാ​നി​ലെ വ​ർ​ണ​കാ​ഴ്ച​ക​ൾ

ഇ​ന്ത്യ​ക്കാ​രാ​യ ന​മു​ക്ക് ശീ​ത​കാ​ലം മ​ഞ്ഞു​വീ​ഴ്ച്ച​യു​ടെ കാ​ലം അ​ല്ലാ​ത്ത​തി​നാ​ൽ അ​തി​ന് മു​ൻ​പു​ള്ള ശ​ര​ത്കാ​ലം ന​മു​ക്ക് അ​ത്ര പ​രി​ചി​ത​മ​ല്ല. ത​ണു​പ്പും മ​ഞ്ഞു​മു​ള്ള നാ​ടു​ക​ളി​ൽ ചെ​ടി​ക​ളും മ​ര​ങ്ങ​ളും വേ​ന​ൽ​ക്കാ​ല​ത്തെ പ​ച്ച​പ്പി​ൽ​നി​ന്നും പ​തി​യെ പി​ന്മാ​റു​ക​യും ആ​മ്പ​റും മ​ഞ്ഞ​യും ത​വി​ട്ടും സ്വ​ർ​ണ നി​റ​വും ഒ​രു ക​ലാ​കാ​ര​ന്‍റെ പാ​ലെ​റ്റി​ലെ​ന്ന​പോ​ലെ തെ​രു​വു​ക​ളി​ലും മ​ല​ഞ്ചെ​രു​വു​ക​ളി​ലും പ്ര​കൃ​തി സ്വ​യ​മേ വ​ശീ​ക​രി​ക്കു​ന്ന ചാ​യം കൊ​ണ്ട് മ​നോ​ഹ​ര ക്യാ​ൻ​വാ​സ് തീ​ർ​ക്കു​ന്നു.

ക​മ്പ്യൂ​ട്ട​ർ വാ​ൾ​പേ​പ്പ​റി​ലും ചു​മ​രു​ക​ളി​ൽ തൂ​ക്കി​യി​ട്ട ക​ല​ണ്ട​റു​ക​ളി​ലും പു​സ്ത​ക​ത്തി​ന്‍റെ പു​റം​ച​ട്ട​റ്റ​യി​ലു​മൊ​ക്കെ വി​സ്മ​യ​ത്തോ​ടെ മാ​ത്രം ആ​സ്വ​ദി​ച്ചി​രു​ന്ന പ്ര​കൃ​തി​യു​ടെ ഈ ​ക​ര​വി​രു​ത് ക​ണ്ട് അ​നു​ഭ​വി​ക്കു​ക എ​ന്ന​ത് ഏ​തൊ​രാ​ളു​ടെ​യും ആ​ഗ്ര​ഹ​മാ​യി​രി​ക്കു​മ​ല്ലോ. ആ ​ആ​ഗ്ര​ഹ​ത്തി​ന്‍റെ സ​ഫ​ലീ​ക​ര​ണ​വു​മാ​യാ​ണ് ഈ ​ശ​ര​ത്കാ​ല​ത്ത് ഞാ​ൻ അ​ർ​മേ​നി​യ​യി​ലെ ദി​ലി​ജാ​ൻ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ​ത്തു​ന്ന​ത്.


ഇ​ല​പൊ​ഴി​യു​ന്ന ശ​ര​ത്കാ​ലം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പോ​വു​ക എ​ന്ന​ത് ഒ​ത്തി​രി ബു​ദ്ധി​മു​ട്ടു​ള്ള​താ​ണ​ല്ലോ, അ​തി​നാ​ൽ​ത്ത​ന്നെ ഈ ​ആ​ഗ്ര​ഹം ബ​ക്ക​റ്റ് ലി​സ്റ്റി​ൽ കാ​ല​ങ്ങ​ളോ​ള​മാ​യി വി​ശ്ര​മി​ക്കു​ന്നു. കോ​ക്ക​സ​സ് പ​ർ​വ​ത​നി​ര​ക​ളി​ലും ശ​ര​ത്കാ​ലം ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​റു​ണ്ടെ​ന്ന് അ​റി​യു​ന്ന​ത് ഈ​യ​ടു​ത്താ​ണ്.

അ​തി​ൽ ഏ​റ്റ​വും മ​നോ​ഹ​രം ദി​ലീ​ജാ​നി​ലെ പ​ർ​സ് ത​ടാ​ക​ക​ര​യി​ലും അ​വി​ടേ​ക്കു​ള്ള വ​ഴി​യി​ലു​മാ​ണെ​ന്ന് ഒ​രു മാ​ഗ​സി​നി​ൽ വാ​യി​ക്കു​ക​യും അ​തി​ന്‍റെ അ​തി​മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ കാ​ണു​ക​യും ചെ​യ്തു. നേ​ര​വും കാ​ല​വു​മൊ​ക്കെ കൃ​ത്യ​മാ​യി പ​ഠി​ച്ച്​ അ​ങ്ങ​നെ ഏ​റ്റ​വും മി​ക​ച്ച​താ​യി പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ലേ​ക്ക് യാ​ത്ര പ്ലാ​ൻ ചെ​യ്‌​തു.

ച​രി​ത്രം പ​റ​യു​ന്ന മൊ​ണാ​സ്​​ട്രി​ക​ൾ

അ​ബൂ​ദ​ബി​യി​ൽ​നി​ന്നും അ​ർ​മേ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ എ​രാ​വ​നി​ലേ​ക്ക്, അ​വി​ടെ​നി​ന്നും കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത് നേ​രെ പ​ർ​സ് ത​ടാ​ക​ത്തി​ലേ​ക്കു​ത​ന്നെ പോ​യി. വാ​ക്കു​ക​ളാ​ൽ നി​ർ​വ​ചി​ക്കാ​നാ​വാ​ത്ത​ത്ര മ​നോ​ഹ​ര​മാ​യി​രു​ന്നു ആ ​യാ​ത്ര. ശൈ​ത്യ​കാ​ല​ത്തി​ന്‍റെ ശാ​ന്ത​ത​യ്ക്ക് മു​മ്പ് മ​ര​ങ്ങ​ൾ സ്വ​യം അ​വ​സാ​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തു​പോ​ലെ, വേ​ന​ൽ​ക്കാ​ല​ത്തെ പ​ച്ച​പ്പ് അ​വ​സാ​ന​മാ​യി വി​ട പ​റ​യു​ന്ന​തു​പോ​ലെ, സൂ​ര്യ​പ്ര​കാ​ശം ഇ​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ ഫി​ൽ​ട്ട​ർ ചെ​യ്തു​വ​ന്ന് താ​ഴെ​യു​ള്ള നി​ല​ത്ത് ഊ​ഷ്മ​ള നി​റ​ങ്ങ​ൾ​കൊ​ണ്ട് നൃ​ത്തം ചെ​യ്യു​ന്നു.

ക്യാ​മ​റ എ​വി​ടെ തി​രി​ച്ചാ​ലും ചി​ത്രാ​ത്മ​ക​മാ​യ കാ​ഴ്ച​ക​ൾ മാ​ത്രം. ഇ​ളം കാ​റ്റി​ൽ അ​വി​ടി​വി​ടെ​യാ​യി ചു​റ്റി​ക്ക​റ​ങ്ങി താ​ഴോ​ട്ടു പ​തി​ക്കു​ന്ന മ​ഞ്ഞ​യും ത​വി​ട്ടും ഇ​ല​ക​ൾ കൊ​ണ്ട് പാ​ത​യു​ടെ ഇ​രു​വ​ശ​വും നി​റ​ഞ്ഞി​രി​ക്കു​ന്നു, വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ അ​വ​യും കൂ​ടെ​പ്പോ​കാ​ൻ പി​ന്നാ​ലെ​യോ​ടു​ന്നു, കു​ട്ടി​ക​ൾ അ​വ മേ​ൽ​പ്പോ​ട്ടെ​റി​ഞ്ഞ്​ ഫോ​ട്ടോ എ​ടു​ക്കു​ന്നു, ന​മ്മ​ളി​ൽ പ​ല​രും ആ​ഗ്ര​ഹി​ക്കു​ന്ന ആ ​ചി​ത്ര​ങ്ങ​ൾ ഞാ​ന​പ്പോ​ൾ പ​ക​ർ​ത്തു​ക​യാ​ണ്.

ഒ​രു​പ​ക്ഷെ ഞാ​ൻ ക​ണ്ട​തി​ൽ വെ​ച്ച്​ പ്ര​കൃ​തി​യു​ടെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്ക്കാ​രം ആ​യി​രി​ക്കു​മ​ത്. അ​തി​ശ​യോ​ക്തി​യ​ല്ല, മു​ൻ​പ് ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ കാ​ണു​മ്പോ​ൾ അ​ത് ഗൂ​ഗി​ളി​ൽ നി​ന്നും ഡൌ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​ത​ല്ലേ എ​ന്ന ഫീ​ലി​ങ്​ മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ, അ​ത് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ബോ​ധ്യം ന​മു​ക്ക​പ്പോ​ഴു​ണ്ടാ​വി​ല്ല, അ​ത് യാ​ഥാ​ർ​ഥ്യ​മാ​യി പു​ല​രു​ന്ന നി​മി​ഷ​ത്തെ സ്വ​ർ​ഗീ​യ​മെ​ന്ന് പ​റ​ഞ്ഞാ​ൽ​പോ​ലും അ​ത് അ​തി​ശ​യോ​ക്തി ആ​വി​ല്ല.

ദി​ലീ​ജാ​ൻ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ ഓ​രോ വ​ഴി​ക​ളും താ​ഴ്വാ​ര​ക​ളും മ​ല​ഞ്ചെ​രു​വു​ക​ളും വ​ർ​ണ​വി​സ്മ​യ​ങ്ങ​ളാ​ൽ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന​വ ത​ന്നെ​യാ​യി​രു​ന്നു. പ​ണ്ടു​കാ​ലം മു​ത​ൽ ക്രി​സ്‌​ത്യ​ൻ മ​ത​ത്തി​ന് സ്വാ​ധീ​നം ഉ​ള്ള പ്ര​ദേ​ശ​മാ​യി​രു​ന്ന​തി​നാ​ലും ആ​ദ്യ​മാ​യി ഔ​ദ്യോ​ഗി​ക മ​ത​മാ​യി ക്രി​സ്റ്റി​യാ​നി​റ്റി​യെ അം​ഗീ​ക​രി​ച്ച രാ​ഷ്ട്ര​വും ആ​യ​തി​നാ​ൽ എ​ല്ലാ​യി​ട​ത്തും മൊ​ണാ​സ്ട്രി​ക​ൾ മ​നോ​ഹ​ര​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ട്ട​താ​യി കാ​ണാം. അ​വ​യു​ടെ പു​രാ​ത​ന​മാ​യ രൂ​പ​ഭം​ഗി ഒ​രു നോ​വ​ലി​ലേ​ക്കെ​ന്ന​പോ​ലെ ന​മ്മെ കൂ​ട്ടി​കൊ​ണ്ടു​പോ​കും. കു​ന്നി​ൻ മു​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട ചെ​രു​വു​ക​ളി​ലു​മൊ​ക്കെ വ​ള​രെ ശാ​ന്ത​വും പ്ര​കൃ​തി സു​ന്ദ​ര​വു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മൊ​ണാ​സ്ട്രി​ക​ൾ കൂ​ടു​ത​ലും പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള​ത്.

കു​ന്നി​ൻ മു​ക​ളി​ലെ അ​ത്ത​ര​മൊ​രു മോ​ണാ​സ്ട്രി​യും ക​ണ്ട് തി​രി​ച്ച്​ എ​രാ​വ​നി​ലേ​ക്കു​ള്ള ഹൈ​വേ​യി​ലൂ​ടെ ത​സാ​ക​ദ്സൂ​ർ സ്കീ ​റി​സോ​ർ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. അ​വി​ടെ താ​ഴ്'​വാ​ര​ത്തു​നി​ന്നും മു​ക​ളി​ലേ​ക്ക് സ്കീ ​ലി​ഫ്റ്റി​ൽ കു​ട്ടി​ക​ൾ​ക്ക​ട​ക്കം പോ​കാം. ഇ​ത്തി​രി സാ​ഹ​സി​ക​ത നി​റ​ഞ്ഞ​തും മ​ല​ക​ൾ നി​റ​യെ​യു​ള്ള നി​റ​ച്ചാ​ർ​ത്തു​ള്ള മ​ര​ങ്ങ​ൾ​ക്ക് മു​ക​ളി​ലൂ​ടെ ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ലു​ള്ള പ​ത്തു​മി​നി​റ്റ് യാ​ത്ര. ശീ​ത​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മ​ഞ് വീ​ഴ്ച ആ​ദ്യം ആ​രം​ഭി​ക്കു​ന്ന പ്ര​ദേ​ശം ആ​യ​തി​നാ​ൽ മ​ല​മു​ക​ളി​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വും ന​വം​ബ​ർ ആ​ദ്യ​വും ത​ന്നെ മ​ഞ്ഞു നി​റ​ഞ്ഞ മ​ല​ഞ്ചെ​രു​വ് ഇ​വി​ടെ ആ​സ്വ​ദി​ക്കാം.

താ​ഴെ വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള ഇ​ല​പൊ​ഴി​യും ശ​ര​ത്കാ​ല​വും മു​ക​ളി​ൽ തൂ​വെ​ള്ള കൊ​ണ്ട് മൂ​ടി​യ മ​ഞ്ഞു വീ​ഴു​ന്ന ശീ​ത​കാ​ല​വും. ന​മ്മെ പോ​ലു​ള്ള യാ​ത്രി​ക​ൻ എ​ല്ലാം കൊ​ണ്ടും ആ​ത്മ​നി​ർ​വൃ​തി ന​ൽ​കു​ന്ന അ​നു​ഭ​വം. തി​രി​ച്ചി​റ​ങ്ങി പി​ന്നീ​ട് പോ​യ​ത് എ​രാ​വ​നി​ന്‍റെ മ​റ്റൊ​രു ഭാ​ഗ​ത്താ​യു​ള്ള റോ​മ​ൻ ടെം​പി​ൾ കാ​ണു​വാ​നാ​ണ്.

അ​ത്​​ഭു​തംനി​റ​ഞ്ഞ റോ​മ​ൻ നി​ർ​മി​തി

മ​ല മു​ക​ളി​ൽ സൂ​ര്യ​ദേ​വ​നെ ആ​രാ​ധി​ക്കു​വാ​ൻ റോ​മാ​ക്കാ​ർ പ​ണി​ത അ​തി ബൃ​ഹ​ത്താ​യ റോ​മ​ൻ ത​ന​ത് വാ​സ്‌​തു നി​ർ​മി​തി​യാ​ണ് ഇ​ന്നും സം​ര​ക്ഷി​ത പ്ര​ദേ​ശ​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു റോ​മ​ൻ നി​ർ​മി​തി ഞാ​ൻ കാ​ണു​ന്ന​ത്. അ​ർ​മേ​നി​യ കൃ​സ്ത്യ​ൻ രാ​ജ്യ​മാ​യി മാ​റി​യ​തി​ന് ശേ​ഷം ഏ​ക​ദേ​ശം എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സം​സ്കാ​ര​ങ്ങ​ളു​ടെ​യും നി​ർ​മി​തി​ക​ൾ തു​ട​ച്ചു​മാ​റ്റി​യി​രു​ന്നു എ​ങ്കി​ലും ഈ ​നി​ർ​മി​തി അ​റി​യ​പ്പെ​ടാ​ത്ത എ​ന്തോ ഒ​രു കാ​ര​ണ​ത്താ​ൽ അ​വ​ശേ​ഷി​ച്ചു. ന​മ്മു​ടെ ശ​ര​ത്കാ​ല നി​റ​ക്കൂ​ട്ടു​ക​ൾ കൊ​ണ്ടു​ള്ള ചെ​ടി​ക​ളും മ​ര​ങ്ങ​ളും ചു​റ്റു​പാ​ടും ത​ല​യെ​ടു​പ്പോ​ടെ ഇ​വി​ടെ​യും തി​ള​ങ്ങി നി​ൽ​പ്പു​ണ്ട്. തൂ​വെ​ള്ള എ​ന്ന് പ​റ​യും​പോ​ലെ തൂ​മ​ഞ്ഞ നി​റ​ത്തി​ലു​ള്ള മ​ര​ങ്ങ​ൾ ഗാ​ർ​ണി ടെം​പി​ളി​നെ കൂ​ടു​ത​ൽ മ​നോ​ഹാ​രി​ത​യാ​ക്കു​ന്നു. ഒ​രു വ​ലീ​യ മ​ല​യു​ടെ അ​ഗ്ര​ഭാ​ഗ​ത്താ​ണ് കു​ത്ത​നെ​യു​ള്ള ഈ ​നി​ർ​മ്മി​തി നി​ല്കു​ന്ന​ത്. അ​തി​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് ഒ​രു അ​രു​വി​യു​ണ്ട്, മു​ക​ളി​ൽ​നി​ന്നും സൂ​ര്യ​പ്ര​കാ​ശം ത​ട്ടി​ത്തെ​റി​ക്കു​ന്ന​ത് കാ​ണാം, അ​വി​ടേ​ക്കാ​ണ് ഇ​നി പോ​കേ​ണ്ട​ത്. അ​തി​ശ​യി​പ്പി​ക്കു​ന്ന പ്ര​കൃ​തി​യു​ടെ മ​റ്റൊ​രു വി​സ്മ​യം അ​വി​ടെ​യാ​ണു​ള്ള​ത്.


പ​ണ്ടെ​ങ്ങോ ലാ​വാ പ്ര​വാ​ഹ​ത്തി​ൽ പു​റ​ത്തു​വ​ന്ന് ത​ണു​ത്തു​റ​ഞ്ഞു​പോ​യ ബ​സാ​ൾ​ട്ട് ക​ല്ലു​ക​ളു​ടെ സം​ഗീ​താ​ത്മ​ക​മാ​യ ഒ​രു മ​ല​യി​ടു​ക്കാ​ണ് സിം​ഫ​ണി സ്റ്റോ​ൺ. കൃ​ത്യ​മാ​യ ഷ​ഡ്ഭു​ജാ​കൃ​തി​യി​ൽ ലം​ബ​മാ​യി ഒ​രു മ​ല​യോ​ളം ഉ​യ​ര​ത്തി​ൽ ശ്ര​ദ്ധ​യോ​ടെ ഒ​രു ക​ലാ​കാ​ര​ൻ അ​ടു​ക്കി​വെ​ച്ച​ത് പോ​ലെ പ്ര​കൃ​തി സ്വ​യം തീ​ർ​ത്ത അ​തി​മ​നോ​ഹ​ര കാ​ഴ്ച്ച. ലോ​ക​ത്ത് മ​റ്റെ​വി​ടെ​യും ഇ​ല്ലാ​ത്ത മാ​സ്റ്റ​ർ പീ​സ്.

ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ടാ​വും അ​തി​ൻ​റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഭാ​ഗ​ത്തി​ന്. ഇ​വ പ്ര​കൃ​തി സ്വ​യം സൃ​ഷ്ടി​ച്ച​താ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ അ​തി​ന്‍റെ ശാ​സ്ത്രീ​യ വി​ശ​ദീ​ക​ര​ണം അ​റി​യു​ന്ന​തു​വ​രെ ഇ​ത്തി​രി ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും, അ​ത്ര​യും സൂ​ക്ഷ്മ​ത​യും പൂ​ർ​ണ​ത​യു​മു​ണ്ട് അ​വ​യ്കൊ​ക്കെ​യും. അ​വി​ടെ​നി​ന്നും എ​രാ​വ​ൻ ന​ഗ​ര​ത്തി​നു​ള്ളി​ലേ​ക്കാ​ണ് പി​ന്നീ​ട് പോ​യ​ത്, യാ​ത്ര മു​ന്നേ​റും തോ​റും ശ​ര​ത്കാ​ല കാ​ഴ്ച​ക​ളു​ടെ വി​ട​പ​റ​യ​ലെ​ന്ന പോ​ലെ നി​റ​ച്ചാ​ർ​ത്തു​ക​ളു​ടെ ക്യാ​ൻ​വാ​സ് മ​ങ്ങി ഇ​ല്ലാ​താ​യി പു​രാ​ത​ന​മാ​യ സോ​വി​യ​റ്റ് കാ​ല കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.

അ​ടു​ത്തൊ​രു ത​ണു​ത്ത ദി​വ​സം ന​ഗ​ര​ഭാ​ഗ​ങ്ങ​ളൊ​ക്കെ ക​ണ്ടു, നി​ര​വ​ധി പാ​ർ​ക്കു​ക​ൾ ന​ഗ​ര​ത്തി​ൻ​റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ട്, അ​വി​ടെ​യും മ​ര​ങ്ങ​ൾ ക​ണ്ണി​ന് കു​ളി​ർ​മേ​യേ​കാ​ൻ നി​റ​ങ്ങ​ൾ​കൊ​ണ്ട് ന​മ്മെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​ണ്ട്. സോ​വി​യ​റ്റ് കാ​ല​ത്തെ ഭൂ​ഗ​ർ​ഭ മെ​ട്രോ​യും അ​ർ​മേ​നി​യ​യി​ലെ ഏ​ക മു​സ്ലിം പ​ള്ളി​യും നി​ര​വ​ധി മ്യൂ​സി​യ​ങ്ങ​ളും ന​ഗ​ര ച​ത്വ​ര​ങ്ങ​ളു​മൊ​ക്കെ​യാ​യി ക​ണ്ടു തീ​ർ​ക്കാ​ൻ സ​ഞ്ചാ​രി​ക്ക് ഒ​രു​പാ​ടു​ണ്ട് ന​ഗ​ര​ത്തി​ൽ. ഇ​നി​യും അ​ർ​മേ​നി​യ​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​രാ​നു​ള്ള ആ​ഗ്ര​ഹ​ത്തോ​ടെ അ​വി​ടു​ന്ന് തി​രി​ച്ചു.

Tags:    
News Summary - beautiful views of Dilijan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.