ശ്രീകണ്ഠപുരം: നടുവില്‍ പഞ്ചായത്തിനെ കേന്ദ്രസര്‍ക്കാറിെൻറ 'സഖി' പദ്ധതിയിൽ ഉള്‍പ്പെടുത്തി ദത്തെടുക്കുന്നതിന് ശിപാര്‍ശ നല്കി ജോണ്‍ ബ്രിട്ടാസ് എം.പി. ഇതോടെ ഓരോ എം.പിമാര്‍ക്കും വികസന പദ്ധതികള്‍ക്കായി വര്‍ഷന്തോറും അനുവദിക്കുന്ന ഒരു കോടി രൂപയാണ് നടുവില്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുക.
കേന്ദ്രസര്‍ക്കാറില്‍ നിന്നും കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടംപള്ളിയെ എം.പി അറിയിച്ചു.
വൈതല്‍മല, പാലക്കയംതട്ട് എന്നിവ നടുവില്‍ പഞ്ചായത്തിലാണ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമൊത്ത് ഇവിടം സന്ദര്‍ശിച്ച് ടൂറിസം വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. എം.പിയുടെ ആദ്യഫണ്ട് നടുവില്‍ പഞ്ചായത്ത് വികസനത്തിന് നീക്കിവെച്ചത് ഏറെ ഗുണകരമാകുമെന്നാണ് ജനങ്ങളുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.