ക്ഷ​യ​രോ​ഗ വി​മു​ക്ത കേ​ര​ളം 100 ദി​ന ക​ർ​മ​പ​ദ്ധ​തി ജി​ല്ലത​ല ഉ​ദ്ഘാ​ട​നം ഡി.​പി.​സി ഹാ​ളി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ക്കു​ന്നു

ടി.ബി മുക്ത കേരളം: നൂറുദിന കർമപദ്ധതിക്ക് തുടക്കം

ക​ണ്ണൂ​ർ: കേ​ന്ദ്ര-​സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​വാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ന​ട​പ്പാക്കു​ന്ന നൂ​റു​ദി​ന ക്ഷ​യ​രോ​ഗ നി​വാ​ര​ണ-​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ല ത​ല ഉ​ദ്ഘാ​ട​നം ഡി.​പി.​സി ഹാ​ളി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. ക്ഷ​യ​രോ​ഗ​ബാ​ധ 2015നെ ​അ​പേ​ക്ഷി​ച്ചു 80 ശ​ത​മാ​നം കു​റ​ക്കു​ക, ക്ഷ​യ​രോ​ഗ മ​ര​ണ​നി​ര​ക്ക് 90 ശ​ത​മാ​നം കു​റ​ക്കു​ക, ക്ഷ​യ​രോ​ഗം കാ​ര​ണം ആ​ർ​ക്കും അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് കാ​മ്പ​യി​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ക്ഷ​യ​രോ​ഗ ബാ​ധി​ത​രോ​ട് അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​വ​ർ, പ്ര​മേ​ഹ​ബാ​ധി​ത​ർ, എ​ച്ച്‌.​ഐ.​വി അ​ണു​ബാ​ധി​ത​ർ, ഡ​യാ​ലി​സി​സ്, അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​വ​ർ തു​ട​ങ്ങി​യ​വ​ർ ക്ഷ​യ​രോ​ഗ സാ​ധ്യ​ത കൂ​ടി​യ​വ​രാ​ണ്.

ഇ​വ​രു​ടെ​യി​ട​യി​ൽ ഗൃ​ഹസ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചും വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ, ജ​യി​ലു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് ക​ഫ പ​രി​ശോ​ധ​ന ന​ട​ത്തി​യും പ​ര​മാ​വ​ധി രോ​ഗി​ക​ളെ ക​ണ്ടെ​ത്തും.

ഇ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ക, പ​ര​മാ​വ​ധി മ​ര​ണ​ങ്ങ​ൾ കു​റ​ക്കു​ക, ക്ഷ​യ​രോ​ഗ​ത്തെ​പ്പ​റ്റി​യു​ള്ള മി​ഥ്യാ​ധാ​ര​ണ​ക​ൾ ഒ​ഴി​വാ​ക്കു​ക, രോ​ഗി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​രം ഉ​റ​പ്പു​വ​രു​ത്തു​ക, ക്ഷ​യ​രോ​ഗ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ പോ​സ്റ്റ​ർ ഡി.​എം.​ഒ ഡോ. ​പീ​യൂ​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ടി​ന് കൈ​മാ​റി മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. എ​ൻ.​എ​ച്ച്.​എം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി.​കെ. അ​നി​ൽ​കു​മാ​ർ ബോ​ധ​വ​ത്ക​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ടി.​ബി ആ​ൻ​ഡ് എ​യ്ഡ്‌​സ് ക​ൺ​ട്രോ​ൾ ഓ​ഫി​സ​ർ ഡോ​ക്ട​ർ സോ​നു ബി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ കെ.​ടി. രേ​ഖ, ആ​ർ​ദ്രം നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​സി.​പി. ബി​ജോ​യ്, ടി.​ബി ചാ​മ്പ്യ​ൻ ഡോ. ​പി.​വി. മോ​ഹ​ന​ൻ, ടി.​ബി അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എം.​കെ. ഉ​മേ​ഷ്, സീ​നി​യ​ർ ട്രീ​റ്റ്‌​മെ​ന്റ് സൂ​പ്പ​ർ​വൈ​സ​ർ എം. ​മ​നോ​ജ് കു​മാ​ർ, ജി​ല്ല ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ ടി. ​സു​ധീ​ഷ്, എ.​സി.​എ​സ്.​എം നോ​ഡ​ൽ ഓ​ഫി​സ​ർ പി.​വി. അ​ക്ഷ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ടി​ബി സെ​ന്റ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​ര​ജ്‌​ന ശ്രീ​ധ​ര​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

Tags:    
News Summary - TB-free Kerala: 100-day action plan launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.