തലശ്ശേരി: സ്പീഡ് ടൈപിങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി ഡോ. ഫാത്തിമ ഷംസുദ്ദീൻ. ഇംഗ്ലീഷ് ആൽഫബറ്റ്സ് ടൈപിങ് വെറും മൂന്ന് സെക്കൻഡിനുള്ളിലും റിവേഴ്സ് ആയും ചെയ്താണ് റെക്കോഡിലെത്തിയത്.
ഏഴാം വയസ്സിൽ തുടങ്ങിയതാണ് ഫാത്തിമക്ക് ടൈപിങ്ങിനോടുള്ള കമ്പം. പിതാവ് ഷംസുദ്ദീെൻറ മേൽനോട്ടത്തിൽ വീട്ടിലായിരുന്നു പഠനം. ആറ് മാസത്തെ പരിശീലനം കൊണ്ട് ബ്ലൈൻഡ് ടൈപിങ് ഫാത്തിമ സ്വായത്തമാക്കി.
കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും വശമാക്കിയിട്ടുണ്ട്. പിന്നീട് നിരന്തര പരിശീലനത്താൽ മിനിറ്റിൽ 160 വാക്കുകൾ ചെയ്യാൻ സാധിച്ചു. സ്കൂൾ–കോളജ്തലങ്ങളിലും മറ്റ് നിരവധി മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടി. 2021-22ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബം. ഇടയിൽപീടിക
മൈമീ മൻസിലിൽ ഷംസുദ്ദീൻ-സഫീറ ദമ്പതികളുടെ മകളാണ്. ഡോ. ഫർഹ ഷംസുദ്ദീൻ, വഫ ഷംസുദ്ദീൻ (എം.ബി.ബി.എസ് വിദ്യാർഥിനി), ഈസ ഷംസുദ്ദീൻ (പ്ലസ് ടു വിദ്യാർഥി) എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.