സം​ഗീ​ത് സാ​ഗ​ർ, മ​സ​ർ മൊ​യ്തു​

ക​ണ്ണൂ​രി​ന് അ​ഭി​മാ​ന​മാ​യി സം​ഗീ​ത് സാ​ഗ​ർ, മ​സ​ർ മൊ​യ്തു

ത​ല​ശ്ശേ​രി: ആ​ഗ​സ്റ്റ് 24 മു​ത​ൽ ഗു​ജ​റാ​ത്തി​ലെ അ​ഹ​മ​ദാ​ബാ​ദി​ൽ ആ​രം​ഭി​ക്കു​ന്ന 19 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ റി​ല​യ​ൻ​സ് ഓ​ൾ ഇ​ന്ത്യ ഇ​ൻ​വി​റ്റേ​ഷ​ൻ ലീ​ഗ് കം ​നോ​ക്കൗ​ട്ട് ത്രി​ദി​ന ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മി​ലേ​ക്ക് ക​ണ്ണൂ​ർ​ക്കാ​ര​നാ​യ സം​ഗീ​ത് സാ​ഗ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ത​ല​ശ്ശേ​രി​ക്കാ​ര​നാ​യ ഒ.​വി. മ​സ​ർ മൊ​യ്തു​വാ​ണ് ടീ​മി​ന്റെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ. 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ബ​റോ​ഡ, ബം​ഗാ​ൾ, മും​ബൈ എ​ന്നീ ടീ​മു​ക​ള​ട​ങ്ങി​യ ഗ്രൂ​പ് ബി ​യി​ലാ​ണ് കേ​ര​ളം. 24ന് ​മും​ബൈ​യു​മാ​യും 28ന് ​ബ​റോ​ഡ​യു​മാ​യും സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ബം​ഗാ​ളു​മാ​യും കേ​ര​ളം ഏ​റ്റു​മു​ട്ടും. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് സെ​മി ഫൈ​ന​ലും ഒ​മ്പ​തി​ന് ഫൈ​ന​ലും ന​ട​ക്കും.

ഓ​പ​ണി​ങ് ബാ​റ്റ്സ്മാ​നാ​യ സം​ഗീ​ത് സാ​ഗ​ർ ക​ഴി​ഞ്ഞ വ​ർ​ഷം 19 വ​യ​സ്സിന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ ബി.​സി.​സി.​ഐ കു​ച്ച് ബെ​ഹാ​ർ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള കേ​ര​ള ടീ​മി​ലും 2022 -23 സീ​സ​ണി​ൽ ബി.​സി.​സി.​ഐ​യു​ടെ 16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ജ​യ് മെ​ർ​ച്ച​ന്റ് ട്രോ​ഫി​യി​ലും കേ​ര​ള ടീ​മം​ഗ​മാ​യി​രു​ന്നു. അ​ന്ന് മ​ണി​പ്പൂ​രി​നെ​തി​രെ 170 റ​ൺ​സും വി​ദ​ർ​ഭ​ക്കെ​തി​രെ 132 റ​ൺ​സു​മെ​ടു​ത്ത് തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു. ത​ല​ശ്ശേ​രി ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബ് താ​ര​മാ​യ സം​ഗീ​ത് സാ​ഗ​ർ 2023ൽ ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ജൂ​നി​യ​ർ ടീം ​പ​രി​ശീ​ല​ന ക്യാ​മ്പി​ലേ​ക്കും നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ക്യാ​മ്പി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ത​ല​ശ്ശേ​രി കോ​ട്ട​യം പൊ​യി​ൽ എ​ട​ത്തി​ൽ ഹൗ​സി​ൽ വി. ​ഗി​രീ​ഷ് കു​മാ​റി​ന്റെ​യും കെ.​കെ. ഷി​ജി​ന​യു​ടെ​യും മ​ക​നാ​ണ്. ത​ല​ശ്ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 12ാം ക്ലാ​സ് ഹ്യൂ​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

ബി.​സി.​സി.​ഐ ലെ​വ​ൽ ബി ​പ​രി​ശീ​ല​ക​നാ​യ മ​സ​ർ മൊ​യ്തു 2024 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത്പൂ​രി​ൽ ന​ട​ന്ന നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ 15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ ​പെ​ർ​ഫോ​ർ​മ​ൻ​സ് ക്യാ​മ്പി​ലും 2022, 2023 വ​ർ​ഷ​ങ്ങ​ളി​ൽ നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ 19 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ എ​ൻ.​സി.​എ ക്യാ​മ്പി​ലും ഫീ​ൽ​ഡി​ങ് പ​രി​ശീ​ല​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2018-19 സീ​സ​ണി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി​യി​ൽ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച കേ​ര​ള ടീ​മി​ന്റെ​യും 2017 -18 സീ​സ​ണി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച കേ​ര​ള ടീ​മി​ന്റെ​യും സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് ഫീ​ൽ​ഡി​ങ്ങ് വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ 16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ കേ​ര​ള ടീ​മി​ന്റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി​രു​ന്നു മ​സ​ർ. 2012 -13 ൽ ​കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ മി​ക​ച്ച അ​ക്കാ​ദ​മി പ​രി​ശീ​ല​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്നു. സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശ്ശേ​രി സ്റ്റു​ഡ​ന്റ്സ് സ്പോ​ർ​ട്ടി​ങ്ങ് ക്ല​ബ്, ത​ല​ശ്ശേ​രി ബ്ര​ദേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്, ത​ല​ശ്ശേ​രി ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബ് എ​ന്നീ ടീ​മു​ക​ൾ​ക്ക് വേ​ണ്ടി ജി​ല്ല ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. ത​ല​ശ്ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

Tags:    
News Summary - Sangeet Sagar and Masar Moithu make Kannur proud.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.