കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽഖാദർ മൗലവിക്ക് നാടിെൻറ അന്ത്യാഞ്ജലി. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തിൽ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. രാവിലെ 7.40 ഓടെ തായത്തെരു റോഡിലെ ദാറുല്‍ ഫലാഹില്നിന്ന് ഭൗതിക ശരീരം ജന്മനാടായ അലവിലെ ജുമാമസ്ജിദിലെത്തിച്ച് പൊതുദര്‍ശനത്തിനുെവച്ചു. ശേഷമാണ് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദില്‍ എത്തിച്ചത്. മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. ജീവിതത്തിെൻറ അവസാനനിമിഷത്തിലും കര്‍മനിരതനായിരുന്ന മൗലവി വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുഴഞ്ഞുവീഴുകയായിരുന്നു. പ്രിയ നേതാവിെൻറ വിയോഗമറിഞ്ഞ് നാടിെൻറ നാനാഭാഗത്തുനിന്നും നേതാക്കളും അനുയായികളും തായത്തെരുവിലേക്ക് ഒഴുകിയെത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീര്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, കെ.പി.എ. മജീദ് എം.എല്‍.എ, മുനവറലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ്, ഷാഫി പറമ്പില്‍ എം.എല്‍.എ, സണ്ണി ജോസഫ് എം.എല്‍.എ, അബ്ദുറഹിമാന് രണ്ടത്താണി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ തുടങ്ങിയ നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി.
ഖബറടക്കത്തിനുശേഷം സിറ്റി ദീനുല്‍ ഇസ്ലാം സ്കൂള്‍ പരിസരത്ത് നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് എം.പി, പി.വി. അബ്ദുല്‍വഹാബ് എം.പി, വി. ശിവദാസന്‍ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി, രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, മേയര്‍ അഡ്വ. ടി.ഒ. മോഹനന്, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്, ഡി.സി.സി പ്രസിഡൻറ് അഡ്വ. മാര്ട്ടിന് ജോര്‍ജ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി, ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി.പി. വമ്പന്‍, എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം, കേരള കോണ്‍ഗ്രസ് (മാണി) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി. ജോസ്, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മൗലവിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
സർവകക്ഷി അനുശോചന യോഗം
തളിപ്പറമ്പ്: വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന യോഗത്തിലും ഗ്രൂപ് തിരിഞ്ഞ് മുസ്ലിം ലീഗ്. ഔദ്യോഗിക വിഭാഗം ദേശീയ പാതയോരത്ത് യോഗം സംഘടിപ്പിച്ചപ്പോൾ, മറുവിഭാഗം മദ്റസക്ക് സമീപത്താണ് യോഗം സംഘടിപ്പിച്ചത്.
തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചന യോഗത്തിൽ കൊടിയിൽ സലിം അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ കല്ലിങ്കീൽ പത്മനാഭൻ, പി. മുഹമ്മദ് ഇഖ്ബാൽ, പുല്ലായ്ക്കൊടി ചന്ദ്രൻ, അഡ്വ. ടി.ആർ. മോഹൻ ദാസ്, വി.വി. കണ്ണൻ, പി.സി. സോമൻ, അഡ്വ. മധുസൂദനൻ, ജോർജ് വടകര, കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി. അബൂബക്കർ ഹാജി, സക്കരിയ കായക്കൂൽ, ഐ. ദിവാകരൻ, എം.കെ. മനോഹരൻ, കെ.എസ്. റിയാസ്, കെ.എം. ലത്തീഫ് എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദ് നിസാർ സ്വാഗതം പറഞ്ഞു.
മഹമൂദ് അള്ളാംകുളം പക്ഷക്കാർ പുതുതായി പ്രഖ്യാപിച്ച മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുശോചന യോഗത്തിൽ പ്രസിഡൻറ് ഗാന്ധി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മന്ന മുസ്ലിം ലീഗ് നേതാവ് കെ. മുഹമ്മദ് ബഷീർ, ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, സി.പി.എം നേതാവ് കെ. ബാലകൃഷ്ണൻ നമ്പ്യാർ, സി.പി.ഐ നേതാവ് സി. ലക്ഷ്മണൻ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോർജ് വടകര, എം.കെ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
മൗലവിയുടെ വീട് സന്ദർശിച്ചു
കണ്ണൂർ: വെള്ളിയാഴ്ച നിര്യാതനായ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ വീട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്, അസി. സെക്രട്ടറി എൻ.എം. അബ്ദുറഹിമാൻ എന്നിവർ സന്ദർശിച്ചു. എല്ലാ സംഘടനകളുമായും സർഗാത്മകമായ സഹകരണവും ഊഷ്മളമായ ബന്ധവും ഊട്ടി വളർത്തിയ നേതാവാണ് മൗലവിയെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് അനുസ്മരിച്ചു. ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി, സെക്രട്ടറി സി.കെ.എ. ജബ്ബാർ, പി.ആർ കൺവീനർ കെ.എം. മഖ്ബൂൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അനുസ്മരണവും പ്രാർഥന സദസ്സും
കണ്ണൂർ: വനിത ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.കെ. അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും പ്രാർഥന സദസ്സും നടത്തി. ജില്ല പ്രസിഡൻറ് സി. സീനത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോഷ്നി ഖാലിദ്, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന, ജില്ല പഞ്ചായത്തംഗം ആബിദ ടീച്ചർ, ജില്ല സെക്രട്ടറി സാജിദ ടീച്ചർ, സക്കീന തെക്കയിൽ, ഷമീമ പയ്യന്നൂർ, കെ.പി. റംലത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.